Jan 1, 2009

ഓര്‍മ്മ(കവിത)

കറുത്ത ഓര്‍മ്മകളുടെ മറവിയും
ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലും
നീയാണ് .
ഓര്‍മ്മകളെ മറക്കാനും ,
മറവിയെ
ഓര്‍ത്തെടുക്കാനും
നീയെന്നെ പഠിപ്പിച്ചു .

ഓര്‍മ്മകളുടെ ഏറ്റുപറച്ചില്‍
നിന്‍റെ വാക്കുകളെ ഉണര്‍ത്തിയപ്പോള്‍
മറവിയുടെ നിശ്ശബ്ദത
എന്നെ കേട്ടിരിക്കാന്‍ നിന്നെ പ്രേരിപിച്ചു .

നിന്‍റെ സ്നേഹം കൈ കൊണ്ടതാനെന്റ്റെ
ആത്മാവ് .
ജീവിതം ,
നിന്‍റെ സ്നേഹത്തെ കടം കൊണ്ടതും .

2 comments:

Anonymous said...

ഓര്‍മ്മകളെ മറക്കാനും ,
മറവിയെ ഓര്‍ത്തെടുക്കാനും
നീയെന്നെ പഠിപ്പിച്ചു

shajibalamohan said...

ഹൃദയാരണ്യം നീളെ
മഴ തന്‍ സങ്കീര്‍ത്തനം
പെയ്തിറങ്ങുന്നു, ചൂഴും
പൂവുകള്‍ കരയുന്നു.
ഹൃദയം മുറിഞ്ഞൊരു
മൂകമാം വിലാപം പോല്‍
ഒഴുകിയിറങ്ങുന്നു
രക്തത്തിന്‍ നീലാംബരി.