Jun 22, 2012

kannaathumbi poramo

kannaathumbi poramo song sung by nileena

i sang this lines

Poy.avi

Apr 2, 2011

മറവിയിലെ ഈശ്വരന്‍


സ്നേഹത്തിലാണെന്ടെ കണ്ണുനീര്‍'
ഈശ്വരന്ടെ മറവിയുമായ്.
ഇവരെന്നും
കൈകോര്‍ത്തു നടക്കാന്‍ ഇഷ്ടപെട്ടിരുന്നു;
കേട്ടിപ്പുനര്ന്നെ കിടക്കാരുള്ളൂ;
ഒരുമിച്ച്ചുരങ്ങാനും ഇഷ്ടപ്പെട്ടിരുന്നു.
അദ്ധേഹത്തിന്റെ മറവിയില്‍
കണ്ണുനീര്‍ എന്നും ജീവിതം കണ്ടെത്തി.
മറവിയുടെ കൂട്ടില്‍,
മരണം പുല്‍കും നാള്‍ വരെ,
അവളില്‍ നിന്നും..
കണ്ണുനീര്‍
ഇറ്റിറ് വിണ്കൊന്ടെയിരുന്നു

Nov 4, 2010

നന്ദി.....നീ... നല്‍കാന്‍ മടിച്ചവക്കെല്ലാം


ശ്രീജിക്കിനി കാത്തിരിക്കാന്‍ വയ്യ.നീണ്ട പതിനഞ്ചു ദിവസങളാണവനു.എന്നാല്‍ അവള്‍ക്കു എണ്ണപ്പെട്ട പതിനഞ്ചു ദിവസങ്ങളും.മധുവിധു,ദാമ്പത്യം,ജീവിതം,കുട്ടികള്‍ അങ്ങനെ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു അവനവളോട് പറയാന്‍.എല്ലാം കേട്ടിരിക്കാനെ അവള്‍ക്കായുള്ളൂ.ഭാവി വരന്‍ സ്വപ്നങ്ങള്‍ കൊണ്ട് കൊട്ടാരം പണിതുയര്ത്തുമ്പോള്‍ ഫോണിന്ടെ ഇങ്ങേ തലയില്‍ അവന്‍റെ വാക്കുകള്ക്ക് തന്‍റെ ഹൃദയത്തിലിടം നല്‍കാതെ ഉറക്കത്തിലേക്കവള്‍ വഴുതി വീണു.സ്വപ്നങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.ശവപ്പറമ്പ്, താഴ്ന്ന കൊമ്പുകളുള്ള പറങ്കി മാവ്, റയില്‍പാലം, ചൂളം വിളിച്ചോടുന്ന തീവണ്ടി, അങ്ങനെയങ്ങനെ.....

രാവിലെ ആറിനു ശ്രീജി ഫോണ്‍ ചെയ്തപ്പോഴാണ് അവളുണര്‍്ന്നത്.വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മറന്ന സ്വപ്നങ്ങളിലേക്കുള്ള കഴിഞ്ഞ രാത്രിയുടെ തിരിച്ചുപോക്കിനെ കുറിച്ചോര്‍ത്തു അവലത്ഭുതപ്പെട്ടു.
യാത്രകള്‍ ഓര്‍മ്മകളിലേക്കുള്ള കൂപ്പുകുത്തലാണവള്‍്ക്കെന്നും.കാറിനുള്ളിലൂടെ കൂമന്‍ കുന്നു പള്ളി സെമിത്തെരിയിലെക്കൊന്നെത്തി നോക്കി അവള്‍ പ്രര്ത്ഥിച്ചു.ശവപ്പറമ്പ്!..ഞാനും അഭിയും നെയ്ത സ്വപ്നങ്ങളുടെ തറവാട് .

വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിയെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ വിവേകം ആവശ്യപ്പെട്ടപ്പോള്‍ വൈകാരികത അതിനെ തടഞ്ഞു. ഹൃദയത്തെ വേദനിപ്പിക്കുന്ന യാഥര്തഥൃമായ് അവന്‍ മാറിയപ്പോള്‍ വിവേകവും വൈകാരികതയും വ്യക്തിത്വമായി പുനര്ജ്ജനിച്ച്ചു മറവിയിലേക്കവളെ കൈ പിടിച്ച്ചുയര്ത്തി.ആറ് വര്‍ഷത്തെ നീണ്ട മറവിയിലേക്ക്.

പ്രണയികള്ക്കുള്ള ആശ്വാസമായി മൊബൈല്‍ ഫോണ്‍് രംഗ പ്രേവേശനം ചെയ്ത കാലം. ഒരജ്ഞാത നമ്പരില്‍ നിന്നും തന്നെ ഒരാള്‍ സ്നേഹിക്കുന്നെന്ന് അവള്‍ പതിയെ തിരിച്ചറിഞ്ഞു.എവിടെയോ മറഞ്ഞു നിന്ന് തന്നെ സന്തോഷിപ്പിച്ച്ച്ച വ്യക്തിയെ അവള്‍ മായാവി എന്ന് വിളിച്ചു.
ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും പേര് അവളുടെ ഹൃദയത്തെ ഉലക്കുന്നു.ഹൃദയം വിങ്ങുന്നു.കണ്ണുനീര്‍ രാഹുലിന്‍റെയും വൈഫിന്‍റെയും ദൃഷ്ടിയില്‍ നിന്നും മറക്കാന്‍ പുറത്തെ കാഴ്ച്ച്ചകളിലെക്ക് വീണ്ടും നോക്കി.ദൃഷ്ടി നേരെ ചെന്നത് ദൂരെയുള്ള പറങ്കിമാവിന്‍ തോട്ടത്തിലാണ്.
ശവപ്പറമ്പില്‍ താഴ്ന്നു കിടന്നിരുന്ന ഒരു പറങ്കി മാവുണ്ടായിരുന്നു.നിലം മുട്ടി നില്‍ക്കുന്ന അതിന്‍റെ കൊമ്പുകളിലാണ് രേണു എന്നും ഇരുന്നിരുന്നത്.അവര്‍ക്കിടയിലെ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തിന്‍റെ അസ്തിത്വത്തെ തന്നെ ഒരു പക്ഷെ മാറ്റിയിരിക്കാം.
പിന്നീടെപ്പോഴോ മായാവി എന്ന വിളിയില്‍ നിന്നും അഭി എന്ന വിളിയിലേക്കുള്ള യാത്ര സൗഹൃദത്തെ പ്രണയമായ് തെറ്റിദ്ധരിച്ചു.അഭി രേണുവിനെ പ്രണയിക്കാന്‍ തുടങ്ങി .അതിരുകളില്ലാതെ..
രേണു അഭിക്കെഴുതി."അഭീ... നിന്നെ ന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളായാണ് ഞാന്‍ കാണുന്നത്.കലാലയ ജീവിതത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് ന്‍റെ സുഹൃത്തുക്കളാണ്.അത് കൊണ്ട് നിന്നെ ന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരനായി ഞാന്‍ കാണുന്നു.ന്‍റെ മായവിയായി.ഒന്നോ രണ്ടോ വര്ഷം കഴിയുമ്പോള്‍ ഒരു കാമുകന്‍റെ സ്നേഹം ആവശ്യം വന്നേക്കാം അന്നും നീയായിരിക്കും എനിക്ക് പ്രിയപ്പെട്ടത്.പിന്നീട് ഒരു ജീവിത പങ്കാളിയുടെ താങ്ങും തണലും ആയിരിക്കും എനിക്ക് ആവശ്യം.ഏതെല്ലാം റോളിലൂടെ നീ കടന്നു പോയാലും ന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് നീയായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.ഇന്ന് നീ എന്ന കാമുകനെ എനിക്കാവശ്യമില്ല".

ഹൃദയം പൂര്‍ണമായും സര്‍വ്വ ശക്തിയോടു കൂടിയും പ്രണയത്തെ വരവേറ്റു.അകലെ നിന്നവര്‍ സ്വപ്നങ്ങളിലൂടെ കെട്ടിപ്പിടിച്ചു.അന്ന് അവന്‍റെ സ്വപ്നങ്ങളില്‍ മഞ്ഞ സാരീ ഉടുത്താണ് അവള്‍ കടന്നു വരാറ്.മഞ്ഞ നിറത്തെ പരസ്പരമെന്ന പോലെ അവര്‍ പ്രണയിച്ചു.അവര്‍ സ്വപ്നം കണ്ട താഴ്വരകളെ അലങ്കരിച്ച്ചതും മഞ്ഞ പൂക്കളായിരുന്നു.നിസ്വാര്തഥമായ അപുര്‍്വാനുഭവത്തെ ന്‍റെ മനസ്സിലേക്ക് കടത്തി വിട്ട അഭിയെ ഇന്നും താന്‍ അഗാധമായി പ്രണയിക്കുന്നെന്നു അവള്‍ അറിഞ്ഞു.കാലത്തിനു മായ്ക്കാന്‍ കഴിയുന്നതല്ല പ്രണയത്തിന്‍റെ വ്യാപ്ത്തിയെന്നു മനസ്സില്‍ മന്ദ്രിച്ച് അറിവില്ലായ്മയെ അവള്‍ ന്യായീകരിച്ച്ചു.
പ്രണയത്തിന്‍റെ തീ ഇരുവരിലും ആളിപ്പടര്‍ന്നിരുന്ന കാലം അഭിയുടെ സ്നേഹത്തോടെയുള്ള തലോടലുകളെ അവര്‍ ആദ്യമാദ്യം അവഗണിച്ചു.മായാവി എന്ന സുഹൃത്തിനെ അഭിയില്‍ നഷ്ട്ടപ്പെടുമോ എന്ന തോന്നല്‍ അവളെ ഭയപ്പെടുത്തിക്കൊന്ടെയിരുന്നു.തന്നോട് ചേര്‍ത്ത് വച്ചു അവനവളെ കെട്ടിപ്പിടിക്കാനാഗ്രഹിച്ച നിമിഷങ്ങളെ അവള്‍ തകര്‍ത്തു.ന്‍റെ ആത്മാഭിമാനത്തെയും കളങ്കമില്ലാത്ത പ്രണയത്തെയും വെല്ലു വിളിച്ച അവളുടെ നാട്യങ്ങളെയും അവന്‍ വെറുത്തു.സദാചാരബോധവും പാപബോധവും നിന്‍റെ പ്രണയത്തെ നാടുകടത്തുമെന്ന് അന്നേ അവനവള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നിരുന്നാലും അവനവളോട് പറയുമായിരുന്നു."രേണു നിന്നെ ന്‍റെ അമ്മയെക്കാളധികം ഞാന്‍ സ്നേഹിച്ചു പോകുന്നു".

അന്നൊരു ദിവസം ആര്‍ട്ട്‌ ഫെസ്റ്റിവല്‍് പ്രമാണിച്ച് രാഹുലിന്‍റെ വീട്ടി നാടകം റിഹേഴ്സല്‍ ഉണ്ടായിരുന്നു.അഭിയും രേണുവും ടെറസ്സിനു മുകളിലിരുന്നു കുറെയധികം സംസാരിച്ചു.നിലാവില്ലാതെ നക്ഷത്രങ്ങള്‍ മാത്രമുള്ള ആകാശം. രണ്ടു പേര്‍ക്കും ഒന്ന് കെട്ടിപ്പിടിക്കനമെന്നുണ്ട്.മടിച്ചു നില്‍ക്കുകയാണ്.ഒടുവില്‍ അവന്‍ തുറന്നു പറഞ്ഞു."രേണൂ...നിന്നെ ഞാനൊന്ന് കെട്ടിപ്പിടിച്ച്ചോട്ടെടീ..." പറ്റില്ല എന്ന് പറഞ്ഞതും രണ്ടുപേരും കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.അഞ്ച് വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ അന്നാദ്യമായാണ് രാത്രിയിലെ ആകാശം അവള്‍ കാണുന്നത്.മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ ആകാശത്തിന്‍റെ നഗ്നതക്കലന്കാരമേകി.. കറുത്തിരുണ്ട ആകാശം ന്‍റെ ജീവിതത്തില്‍ സൂര്യനെക്കാള്‍ പ്രഭ ചൊരിയുന്നത് പോലവള്‍ക്ക് അനുഭവപ്പെട്ടു.അന്നാദ്യമായി നല്‍കിയ ചുംബനത്തിന്‍റെ കനല്‍ ഇന്നും അവളില്‍ കെട്ടടങ്ങിയിട്ടില്ല.ഭൂമിയെയും ആകാശത്തെയും നക്ഷത്രങ്ങളെയും സാക്ഷി നിര്‍ത്തി അവന്‍ കൈമാറിയ സ്നേഹ പ്രവാഹം ഇന്നും അവളുടെ ഹൃദയത്തെ നിറക്കുന്നു.ഒരു ചുംബനത്തിനിത്രമാത്രം ശക്തിയോ.
അഭിക്കു തന്നോടുള്ള സ്നേഹം നഷ്ടപ്പെട്ടത് എന്നാണവള്‍ തിരിച്ചറിഞ്ഞത്. ഓര്‍മ്മ വരുന്നു.....അന്ന്...." രാത്രിയില്‍ നീ എവിടെയും പോകണ്ട...നാടകം റിഹേഴ്സല്‍ എവിടെ വച്ചു വേണേലും നടത്തിക്കോ.പക്ഷെ ഹരിയുടെ വീട്ടില്‍ താമസിച്ചു കൊണ്ട് വേണ്ട."അഭി പറഞ്ഞു.
എനിക്കറിയുന്ന പോലെ ഹരിയെ നിനക്കറിയില്ലല്ലോ.അതോ ഒരാണ്‍്കുട്ടിയെന്ന നിലയില്‍ എന്നെക്കാളധികം ഹരിയെ മനസിലാ...."
അവളുടെ മറുപടിയെ തടഞ്ഞു കൊണ്ട് അഭി കയര്‍ത്തു."പിന്നീട് തെണ്ടി നിന്നെ ഉപദ്രവിച്ചു എന്റ്റടുക്കലേക്ക് വന്നാല്‍ സാരമില്ല എന്ന് പറഞാശ്വസിപ്പിക്കാന്‍് ഞാന്‍ വരുമെന്ന് നീ കരുതണ്ട".. പറഞ്ഞതില്‍ ഒരു പക്ഷെ എല്ലാ കാമുകന്മാരില്‍ നിന്നും കേള്‍ക്കാനിടയുള്ള എന്തൊക്കെയോ ഉണ്ട്.ജീര്‍ന്നിച്ച്ചു നാറിയ എന്തൊക്കെയോ.
"നീയങ്ങനെ പറഞ്ഞെന്നു കരുതി ഹരി എന്നോട് മോശമായി പെരുമാറണമെന്നുമില്ല.നീ അങ്ങനെ ആവണമെന്നുമില്ല.ഇനി അഥവാ സംഭവിച്ചാല്‍ തന്നെ നിന്ടടുക്കലേക്ക് ഞാന്‍ വരില്ല". മറുപടി അവളുടെ ആവശ്യമായിരുന്നു.വരാന്‍ പോകുന്ന അഗ്നി സ്ഫോടനത്തിന്‍റെ തീവ്രതയെക്കുറിച്ചറിയാന്‍ ന്‍റെ ഉള്ളറ കിടന്നു പിടക്കുന്ന പോലെ അവള്‍ക്കു തോന്നി.
"അയ്യട, കണ്ട ആണുങ്ങള്‍ കയറി ഇറങ്ങി നിരങ്ങിയ സാധനത്തെ ന്‍റെ തലയില്‍ ഞാന്‍ കെട്ടി വെക്കില്ല"....ഭൂതകാലത്തെ മറവിയിലാഴ്ത്താന്‍ പ്രേരിപ്പിച്ച സംഭവങ്ങളുടെ തുടക്കം ഇങ്ങനെയെല്ലാമായിരുന്നു.

ഒരുമിച്ചുള്ള വര്‍ഷത്തെ ഓണം എത്ര മനോഹരമായിരുന്നു.ഓണ ദിവസം സമ്മാനിച്ച അവനിഷ്ടപെട്ട മഞ്ഞ സാരി അവളില്‍ വിവാഹ ദിവസത്തിന്‍റെ പ്രതീതിയുണര്‍്ത്തി.ഒരുമിച്ചിരുന്നു സദ്യ ഉണ്ടതും, വാരി തന്നതും, ഈ.... ഈ... ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം രുചി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണവള്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ രാത്രി അവളെ തേടിയെത്തിയ അപ്രതീക്ഷിത എസ് എം എസ് ജീവിതത്തില്‍ എന്തെല്ലാം മാറ്റങളാണുന്ടാക്കിയതു."I want that old smart Renu.now u became a slave of my love.Dont fall in love.rise in love.രേണു...എനിക്ക് നിന്നോടുള്ള പ്രണയം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.അത് എവിടെ വച്ചു എങ്ങനെ എന്ന് അത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.ന്‍റെ നെഞ്ച് കിടന്ന് പിടക്കുന്നു. വിറയ്ക്കുന്ന കൈകളാലാണ് ഞാനിതെഴുതുന്നത്".

അവളവനോട് എപ്പോഴും പറയുമായിരുന്നു. "ഒരു കാലത്ത് സ്നേഹം നഷ്ടപ്പെടുമ്പോള്‍ കടപ്പാടുകളുടെ വിലങ്ങില്‍ ബന്ദം നിലനിര്‍ത്താന്‍ ശ്രമിക്കരുതെന്ന്". അന്നവന്‍ മറുപടി പറയും "ന്‍റെ രേണുവിനെ എനിക്കറിയാം"
കാലം വാക്കുകളുടെയും വാക്യങ്ങളുടെയും അര്‍ത്ഥത്തെ വരെ ഇല്ലാതാകുന്നു.ഉള്ളിലുള്ള സ്നേഹം മുഴുവന്‍ അര്ഹതയില്ലാത്തവര്ക്ക് തുറന്നു കൊടുത്തപ്പോള്‍ ഉള്ളു തുറന്നു മറ്റൊരാളെ പ്രണയിക്കാന്‍ അല്പം പോലും സ്നേഹം അവശേഷിക്കുന്നില്ലല്ലോ എന്നോര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞു. "ഇനി ഞാനെന്ന സുഹൃത്തിനെ മാത്രം മതി അവനു.അപ്പോള്‍ ഇത്ര നാളും ഞാന്‍ അവനു സുഹൃത്തായിരുന്നില്ലേ.പ്രണയത്തിലെ വിചിത്രമായ വൈരുദ്ധ്യത്തെ അന്നവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. മനസ്സില്‍ നിന്നുമവനെ പരിച്ചുകളയാനുള്ള തത്രപ്പാടിലായിരുന്നു അവള്‍.

"അഭീ നീ വിഷമിക്കരുത്.നമുക്ക് രണ്ടുപേര്‍ക്കും കഴിയാത്തതാണീ വേര്‍പാട്.നീ കടപ്പാടിന്‍റെ പുറത്ത് സ്നേഹിക്കുന്നതിനെക്കാളും ഞാന്‍ എന്നോ അനുഭവിച്ച സന്തോഷത്തിന്‍റെ തുടര്‍ച്ചയെന്നോണം സ്വപ്നങ്ങള്‍ പടുത്തുയര്ത്തുന്നതിനെക്കാളും എത്രയോ ഭേതമണീ തീരുമാനം.എന്നാലും തുറന്നു പറയാന്‍ നീ വൈകിപ്പോയിരിക്കുന്നു അഭീ...എന്നെ ഭയാനകമായ ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു ഒരു സുഹൃത്തെന്ന പരിഗണന പോലും നല്‍കാതെ എത്ര ലാഘവത്തോടെയാണ് നീ ബന്ധങ്ങളില്‍ നിന്നും നീ നടന്നകന്നത്‌". 'നിന്നോട് പ്രനയമുള്ളിടത്തോളം കാലം ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടും' ഒരിക്കല്‍ അഭി അവളോട്‌ പറഞ്ഞതാണിത്."സ്വാതന്ത്രത്തിന്‍റെ സാധ്യതകളെ ചങ്ങലക്കിടുന്ന ആത്മാവില്ലാത്ത ഒരു അനുഭവമാണ് പ്രണയമെന്നു അവനോടാരാണ്‌ പറഞ്ഞത്.പ്രണയം ഇത്ര മാത്രം ഭീകരമോ." യാത്രക്കിടയില്‍ തന്‍റെ ഡയറി അവള്‍ വായിച്ചു നിര്‍ത്തി.ഇന്ന് കാലം പ്രണയത്തിന്‍റെ പക്വതയില്ലാത്ത അടയാളങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന ദീര്‍ഘ നിശ്വാസത്തോടെ അവളതു മടക്കി വച്ചു.
"you need not cry for a person who doesn’t deserve your tears".തന്നെ കാത്തിരിക്കുന്ന കനത്ത ഏകാന്തതയെ മറികടക്കാന്‍ ഇത്തരത്തിലുള്ള വാക്യങ്ങളിലൂടെ അവള്‍ ആശ്വാസം തേടിക്കൊണ്ടെയിരുന്നു.

ജീവിതത്തിന്‍റെ കുറെയധികം ഭാഗം സ്വപ്നങ്ങളിലൂടെ സാക്ഷാത്കരിച്ചു.പ്രതീക്ഷകളില്‍ ഉണര്‍ന്ന രാത്രികളും സ്വപ്നങ്ങളില്‍ ഉറങ്ങിയ പകലുകളുമായി കുറെ നാള്‍ നീക്കി.നഷ്ടപ്പെട്ട സ്നേഹത്തെ ചൊല്ലി ദൈവത്തിനു മുന്‍പില്‍ കരഞ്ഞതോര്ത്ത് അവള്‍ക്കു കുറ്റബോധം വരെ തോന്നി. സിമ്പതി പുറത്തുള്ള സ്നേഹം സ്വീകരിക്കാന്‍ മാത്രം ദാരിദ്രമല്ല അവളുടെ മനസ്സ്.എന്നിട്ടും സ്നേഹിച്ചു എന്തിന്‍റെയൊക്കെയോ പേരില്‍.ഒരു പക്ഷെ അഭി അവള്‍ക്കു സമ്മാനിച്ച വിലയേറിയ നക്ഷത്രങ്ങളായിരിക്കാം അവളെ സ്നേഹിക്കാന്‍ പ്രേരിപ്പിച്ചത് അതോ കറുത്തിരുണ്ട ആകാശമോ.

ഓര്‍മ്മകളുടെ വീഴ്ച്ചയില്‍ നിന്നുമവളുണര്ന്നു.ഡോണയുടെ വീടെത്തി.ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍ വന്നതാണ് ഡോണേടെ വീട്ടില്‍.അന്നുണ്ടായ കോലാഹല സമയത്ത് സംസാരിച്ചതാണ് അവളുടെ പപ്പയോടും മമ്മയോടും.എത്ര പെട്ടെന്നാണ് ഷിനുവിന്ടെയും ഡോണേടെം ബന്ധത്തിന്‍റെ പ്രതിച്ചായ തന്നെ മാറിയത്.മമ്മ ആകെ ക്ഷീണിച്ചിരിക്കുന്നു ഡൊണേടെ abscense അവരെ കൂടുതല്‍ വൃദ്ധയാക്കിയ പോലെ തോന്നി.ഡോണയുടെ അസാന്നിധ്യത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടാന്‍ അവള്‍ക്കു തോന്നി.ഭര്‍ത്താവിനൊപ്പം ഡോണ അങ്ങ് UK യില്‍ സുഖമായി ജീവിക്കുന്നു. സന്തോഷം അവളുടെ എല്ലാ വിങ്ങലുകലുമാടക്കി.ഓര്‍മ്മകളുടെ അതിപ്രസരം ന്‍റെ കൂട്ടുകാരിയുടെ ഉറക്കം കേടുത്തരുതെ എന്ന് പ്രാര്ത്ഥിച്ചു കൊണ്ടാണ് വീട്ടില്‍ നിന്നുമിറങ്ങിയത്.

അഭി പറഞ്ഞ വഴിയെ അവര്‍ കറോടിച്ചു.വീട്ടിലെത്തിയെപ്പോള്‍ ശ്രീക്കുട്ടിയാണ് ആദ്യം ഓടി വന്നത്.അഭി വലിയ ആളായ പോലെ അവള്‍ക്കു തോന്നി.ബ്ലാക്ക്‌ ഷര്‍ട്ടും മുണ്ടും ഉടുത്തിട്ടാണ് അവന്‍റെ നില്‍പ്പ്.കറുപ്പിനോടുള്ള അവന്‍റെ കമ്പം ഇപ്പോഴും മാറിയിട്ടില്ല. കോല്‍ രൂപമെല്ലാം പോയി വണ്ണം വച്ചിട്ടുണ്ട്.ജിമ്മില്‍ പോകാന്‍ പുതിയ കാമുകിമാര്‍ കോച്ചിംഗ് നല്കിയതായിരിക്കണം.കണ്ട പാടെ ഇടം കണ്ണിട്ടു അവനെ അവളൊന്നു കളിയാക്കി.നിറഞ്ഞ ചിരിയോടെ അവള്‍ ദൈവത്തോട് പരിഭവിച്ചു.അമ്മയ്ക്ക് ഒരു മാറ്റവുമില്ല. ഭക്ഷണം വിളമ്പുന്നതിനിടെ അമ്മ ചോദിച്ചു."രേണു മോളെ വേറെയെന്ത വീട്ടിലെ വിശേഷങ്ങള്‍?"

അവള്‍ പറഞ്ഞു "വരുന്നല്ലേയുള്ളൂ അമ്മേ... പതിനഞ്ചു ദിവസം കഴിഞ്ഞു".അത്ഭുതത്തോടെയാണ് എല്ലാവരും അവളെ നോക്കിയത് .അത്ര വലിയ പ്രതികരണം അവള്‍ പ്രതീക്ഷിച്ചില്ല. "അമ്മേ ന്‍റെ വിവാഹമാണ് അടുത്ത മാസം .ചെറുക്കനെ കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരെക്കാളും തിടുക്കം അഭിക്കായിരുന്നു.അമ്മ തുരുതുരാ സംസാരിക്കുന്നുണ്ട്. അമ്മയെ കെട്ടിപ്പിടിക്കുന്ന എത്ര രാത്രികള്‍ അന്നവളുടെ സ്വപ്നങ്ങളില്‍ വന്നിട്ടുണ്ട്. അമ്മക്ക് പകരം മറ്റൊരമ്മയെ അമ്മയെന്ന് വിളിക്കാന്‍ പോവുകയാണ്.ഇക്കാലമത്രയും കാണാന്‍ മറന്നു പോയ സ്വപ്നങ്ങളെ അവള്‍ മനസ്സില്‍ നിന്നും പിന്തിരിപ്പിച്ച്ചു.

പണ്ട് ഒരിക്കല്‍ അവളവന് വരച്ചു നല്‍കിയ ചിത്രങ്ങളെല്ലാം അവന്‍റെ മുറിയില്‍ അവിടവിടായി കിടപ്പുണ്ട്.അവനതെല്ലാം കാണിച്ചു തന്നു.ഇടയ്ക്കു അമ്മ കയറി വന്നു രേണു ഉടുത്ത സാരി നോക്കി പറഞ്ഞു" മോള്‍ക്ക്‌ മഞ്ഞ നിറം നന്നായി ചേരുന്നുണ്ട്"

കൂടുതല്‍ അവിടെ നിന്നാല്‍ വിങ്ങിപ്പൊട്ടുമെന്നു അവള്‍ക്കു തോന്നി.എല്ലാവരോടും യാത്ര പറഞ്ഞു.എന്നിട്ട് ഹൃദയത്തില്‍ മെല്ലെ മന്ത്രിച്ചു."ഇനിയെങ്കിലും കാത്തിരിപ്പ് അവസാനിപ്പിക്കാമല്ലോ".