Oct 15, 2010

ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാഴ്ച്ച

ഓര്‍ക്കാന്‍ മറന്നു പോയ പല അനുഭവങ്ങളുടെയും വീണ്ടെടുക്കലാണ് ഇന്നെനിക്കു കലാലയം. ഇരുണ്ട ഇടനാഴികകള്‍ക്ക് എന്‍റെ ശബ്ദം ഇന്നന്യമാണ്. യൌവ്വനം തുടിക്കുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലാണ് ഇന്ന് ഞാനെങ്കിലും ഞാന്‍ മാത്രം യൌവ്വനത്തെ വീണ്ടെടുക്കാനാകാതെ ഉഴലുകയാണ്.

ഹോസ്റ്റല്‍ ഇടനാഴികകള്‍ക്കിരുവശഃവുമുള്ള കോമണ്‍ ബാത്രൂമിന് പോലുമുണ്ട് പറയാന്‍ ഒത്തിരി കഥകള്‍.ഞാനും ഉത്തരയും ഉറക്കെ സ്വകാര്യങ്ങള്‍ പറഞ്ഞ രാത്രികള്‍. ആര്‍ത്തു ചിരിച്ച പകലുകള്‍. പിണങ്ങിയിരുന്ന ക്ലാസ് മുറികള്‍.അങ്ങനെയങ്ങനെ.......... ഡോണാ, ഞാന്‍ കരയുമ്പോള്‍ എന്ടടുക്കല്‍ വന്നിരുന്നെന്നെ കെട്ടിപിടിച്ച് കൊണ്ടു, അനുഭവങ്ങളെ ഓര്‍മകളുടെ ഭാഗമാക്കാന്‍ നീ ശീലിപ്പിച്ച - ആ കാലം; കാലാലായ ജീവിതം. ഹാ കഷ്ടം. ആ ആര്പ്പുവിളികള്‍ക്കൊപ്പം ദുഖങ്ങളെയും എനിക്ക് ഇന്ന് നഷ്ട്മാകുന്നു.i badly miss those cries and sorrows.

എന്‍റെ കലാലയത്തിലേക്ക്‌ ഇത് പോലൊരു തിരിച്ചു പോക്കല്ല ഞാനാഗ്രഹിച്ച്ചത്.പലപ്പോഴും മൂടുപടം അഴിച്ചു വെച്ച് അവര്‍ക്കിടയിലേക്ക് ഇരന്ഗിച്ചെല്ലണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരെല്ലാമോ തിരുത്തുന്നു....ആരും അടിചേല്പ്പിക്കുന്നതല്ല വേഷം. കാര്യത്തില്‍ ഞാന്‍ കാലത്തെ മാത്രമേ പഴി ചാരൂ.എന്നില്‍ നിന്നും യൌവ്വനം കട്ട് കൊണ്ട് പോയ എന്‍റെ എക്കാലത്തെയും ശത്രു.

കാമ്പസിനെ ചുവപ്പണിയിക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ ഇന്നും ഞാന്‍ രണ്ടു യുവ മിഥുനങ്ങ്ള്‍് കെട്ടിപ്പിടിക്കുന്നതു കണ്ടു. കണ്ണടച്ച് പതിയെ അകലാനെ എനിക്ക് കഴിഞ്ഞുള്ളു. അവരെ ഞാന്‍ റൂമിലേക്ക്‌ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കണമെന്ന പാഠം ഉപദേശിക്കാന്‍ ഒത്തിരി പേരുണ്ട്.എന്തോ കഴിഞ്ഞില്ല.കഴിയണമെന്ന് ഓര്‍മിപ്പിക്കാന്‍ കുട്ടികള്‍ തന്നെ എപ്പോഴും ചുറ്റിലുമുണ്ടാവുന്നു . ഒരു നീട്ടിയുള്ള "മിസ്സ്‌"വിളിയുമായ്‌.

8 comments:

Uthara Nair said...

who can say where the road goes, where the days flows, only time..... i remember teaching you this song whilst bc taking bath in adjacent bathrooms, when we really start our days after 12 oclock at night, the loud louder loudest laughter n giggles.. lol... chanceless!!! :P
A bunch of great friends are those that happned the best in my life, that too in those final days of college life.. i have no words!!! :) keep smiling...

മനു said...

കാലചക്രം ഒരു യാഥാര്‍ത്യമാണ്‍.. നാമറിയാതെ നമ്മെ പിന്തള്ളുന്ന, പ്രപഞ്ച സത്യം .... ഹ്രുദയത്തില്‍ സൂക്ഷിക്കുന്ന ഒരുപിടി നവ്യാനുഭൂതികളഅവും ആ പ്രപഞ്ചസത്യത്തിന്റെ കാവല്‍ക്കാര്‍ .. ആ നവ്യാനുഭൂതികളെ സിരകളിലേക്കാവാഹിക്കുമ്പോള്‍ , നഷ്ടപ്പെടലുകളുടെ ഓര്‍മ്മകള്‍ നമ്മെ ഗ്രഹിക്കുമ്പോള്‍ നാം കാലചക്രത്തെ പഴിക്കുന്നു.... നന്നായിട്ടുണ്ട് ലേഖനം.... തൂലിക ഇനിയും ചലിക്കട്ടെ....

Mrs widow said...

uthara.i badly miss those days..our rooms...our late night talks and discussions.........badly heavily miss it

Mrs widow said...

thank you Manu.....

Mary Deepa said...

Dear, U are going through exactly wat i went through once..........:)It is very difficult to cope up with that dilemma bcoz v had an entirely different set of rights and wrongs. But one thing is sure, wen we feel that life has become miserable, we wud always want to go bak to those LH days, full of laughter and fun and our small small big problems:)

Mrs widow said...

yes chechi.exactly i dedicate that posts to those teachers who badly miss their college days whenever their identity force them to behave like a teacher

jayanEvoor said...
This comment has been removed by the author.
jayanEvoor said...

മൊത്തം എൽ.എച്ച് വാസികൾക്കിടയിൽ മനുവിനു കൂട്ടായി ഞാനും കൂടാം!

പഠിച്ച കോളേജിൽ അധ്യാപകനാണു ഞാനും. എന്റെ കോളേജിന്റെ പഴയ ഇടനാഴി ഇപ്പോ ടൈൽസൊക്കെ ഇട്ടുമിനുക്കി. ഇന്ന് അതിന്റെ ഫോട്ടോ എടുത്തുവച്ചതേയുള്ളൂ.

ചില ഹോസ്റ്റൽ കഥകളൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുമുണ്ട്. ഒരു സാമ്പിൾ
http://jayandamodaran.blogspot.com/2009_05_01_archive.html

(മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന സാറാണു ഞാൻ! ഒന്നാലോചിച്ചു നോക്കൂ... ഇറ്റ്സ് ഫൺ.. ആൻഡ് ഐ എൻജോയ് ഇറ്റ്!)