Oct 30, 2010

നമ്മുടെ സഹയാത്രികര്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു


വര്‍ഗീയ ചേരിതിരിവുകളിലൂടെ UDF ഒട്ടുമിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നേടിയ തിരഞ്ഞെടുപ്പ് വിധി പുറത്തു വന്ന ദിവസം യാത്ര ഒഴിവാക്കാമെന്നു അച്ചന്‍ സൂചന നല്‍കിയെങ്കിലും ഇത്തരത്തിലുള്ള ദിവസങ്ങളിലല്ലേ നമ്മള്‍ പുറത്തിറങ്ങി ലോകം കാണേണ്ഡതെന്ന ചിന്ത എന്നെ യാത്രക്ക് കൂടുതല്‍ പ്രേരിപ്പിച്ചു . അത് മാത്രമല്ല അധ്യാപികയെന്ന പുതിയ ആനന്ദം കോളേജില്‍ കുട്ടികളോടൊപ്പം അല്‍പ സമയം കൂടി ചിലവഴിക്കാന്‍ എന്നെ പ്രിരിപ്പിക്കുകയും ചെയ്തു .എന്ത് തന്നെയായാലും ബസ്‌ കിട്ടിയപ്പോള്‍ നേരം സ്ന്ധ്യയായി . പച്ച ക്കൊടിയുടെ പ്രകടനങ്ങളിലൂടെ ബസ്‌ നിരങ്ങി നീങ്ങി .ഒടുവില്‍ പ്രതീക്ഷിച്ചപോലെ വഴിയില്‍ ഇറങ്ങേണ്ടി വന്നു …മറ്റൊരു ബസ്‌ മാറിക്കേറാന്‍ അധികം ബുദ്ധിമുട്ടിയില്ല . തിരക്കില്‍ പെട്ട് ബസിന്‍റെ പിന്‍വാതിലിലൂടെ കയറേണ്ടി വന്നു . ആദ്യം പകച്ചെങ്കിലും സഹയാത്രികരുടെ മര്യാദ എന്നെ ഏറെ ആശ്വസിപ്പിച്ചു .ട്രെയിന്‍ കള്‍ച്ചര്‍ ബസ് യാത്രികര്‍ക്കും പകര്‍ന്നു കിട്ടിയോ .അതോ പണ്ടു ട്രെയിനില്‍ മാത്രം കണ്ടിരുന്ന വിദ്യാഭ്യാസ്ടമുള്ള ചെറുപ്പക്കാര്‍ ഇന്ന് എല്ലായിടത്തും എത്തപെട്ടോ .
ബസില്‍
തൂങ്ങിനില്കാന്‍ സമപ്രായക്കാരും അല്ലാത്തവരുമായി നിരവധി പേരുണ്ടായിരുന്നു കൂടെ . അതും മണിക്കൂര്‍ നീണ്ട യാത്രയില്‍ . എന്നാല്‍ മര്യാദയില്ലാത്ത ഒരു നോട്ടം പോലും എനിക്ക് നേരിടേണ്ടി വനില്ല . ഇതൊന്നും പോരാഞ്ഞു കയ്യിലുണ്ടായിരുന്ന എന്‍റെ ബാഗും സാധനങ്ങളും വരെ പിടിച്ചു ഒരു യാത്രികന്‍ എന്നെ സഹായിക്കുകയും ചെയ്തു …ഒരു പക്ഷെ ഇത് അത്ര വല്യ അല്ഭുതമൊന്നും അല്ലായിരിക്കാം. എങ്കിലും അളവില്‍ കവിഞ്ഞ ഒരു സന്തോഷവും ആത്മവിശ്വാസവും യാത്ര നല്‍കി എന്ന് പറയാതെ വയ്യ ..സന്തോഷാദിക്യതാല് സുഹൃതുക്കളോടെല്ലാം അനുഭവം പങ്കു വെക്കാനും മറന്നില്ല …മിക്കവരും ഇങ്ങനെ പ്രതികരിച്ചു .

സ്ത്രീകള്‍ പ്രതിഷേധിക്കാന്‍ പഠിച്ചത് പുരുഷന്മാരെ ഭയപ്പെടുത്തുന്നു .കാഴ്ച്ചയില്‍ ധൈര്യമുള്ളപെണ്‍കുട്ടികളോട് കളിക്കാന്‍ അത്തരക്കാര്‍ ഭയപ്പെടും പ്രത്യേകിച്ചു ആള്‍ക്കൂട്ടത്തിനിടയില്‍ ”.

ഒരു പക്ഷെ സത്യമുള്ള വാക്കുകലായിരിക്കാം ഇവ, എന്നാല്‍ എല്ലായ്പോഴും ബാധകമല്ലാത്ത ചില സത്യങ്ങള്‍.

സാധാരണമായ അനുഭവം എന്റേത് മാത്രമാണ് . അത് കൊണ്ട് തന്നെ . ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ഇതിനെ ഇങ്ങനെ കാണുന്നു . സ്നേഹമുള്ളവരാണ് ഇന്ന് ഞാന്‍ ഓരോ ബസ്‌ സ്റ്റാന്റ്റിലും റെയില്‍വേ സ്റ്റേഷനിലുംബസിലും കണ്ടുമുട്ടുന്ന എന്‍റെ സഹയാത്രികര്‍ ….എന്‍റെ അയല്‍വീട്ടിലെ ചേച്ചിമാര്‍ പറഞ്ഞു കേട്ട ദുരനുഭവങ്ങള്‍ഇന്നെനിക്കു കുറവാണ്നന്നേ കുറഞ്ഞുഒറ്റപ്പെട്ട അനുഭവങ്ങളിലെ വില്ലന്മാരെ സമൂഹത്തിന്‍റെ ശ്രദ്ധനല്‍കേണ്ട അശരണ വിഭാഗക്കാരായ് കാണാന്‍ ഞാനാഗ്രഹിക്കുന്നു ….. ഒരു പക്ഷെ സ്ത്രീ ശരീരത്തെ വില്പ്പനച്ച്ചരക്കാക്കുന്നവര്‍ ഇത്തരം സാധാരനക്കാരെക്കള്‍ അധികം AC കംപാര്‍ത്മെന്റില്‍ ഇരുന്നും പ്ലൈനില്‍കയറിയും യാത്രചെയ്യുന്നവരിലായിരിക്കാം . അത്തരം വന്‍ സ്രാവുകളെ ഇനി നമുക്ക് പഴിചാരാം . “തിങ്ങിനിറഞ്ഞ ബസില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എനിക്ക് യാത്രചെയ്യാന്‍ സൗകര്യം തന്ന എന്‍റെസഹയാത്രികരെ ഞാന്‍ വിശ്വസിക്കുന്നു ….എന്‍റെ ധൈര്യത്തെ നിങ്ങള്‍ ഭയപ്പെടുന്നു എന്ന വാദത്തേക്കാളധികം നിങ്ങള്‍ ഒരു യദാര്‍ത്ഥ സഹ യാത്രികനായ് തീര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കാന്‍ അഗ്ഗ്രഹിക്കുന്നു. ആഗ്രഹം മാത്രമല്ല തീര്‍ച്ചയായും എന്‍റെ വിശ്വാസവും അത് തന്നെ

No comments: