Apr 29, 2010

വേദിയിലെ സ്ത്രീ അസ്സല്‍ അമ്മ തന്നെ, സന്ദേഹം വേണ്ട



ജെ. ദേവികയുടെ 'മാധ്യമങ്ങളിലെ ന്യൂനപക്ഷങ്ങള്‍' എന്ന ക്ലാസ്സ്‌ ഈയിടെ കേള്‍ക്കാനിടയായി ….സംവാദങ്ങളിലൂടെ ക്ലാസ്സ്‌ മുറുകി . ചോദ്യങ്ങളില്‍ നിന്നാണല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുന്നത് ഉത്തരങ്ങളില്‍ നിന്നും പുതിയ ചോദ്യങ്ങളും . എന്നാല്‍ അന്നുണ്ടായ സംവാദം എന്റ്റെ ഉള്ളില്‍ കുറച്ചു നാളായുണ്ടായ ഒരു ചെറിയ ചോദ്യത്തിന് വലിയ ഒരു ഉത്തരം തന്നു .സാഹചര്യം ഞാന്‍ വിശദമാക്കാം .

ഈയിടെ മലയാളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക മാധ്യമ ലോകത്തേക്കുള്ള തന്റ്റെ കടന്നു വരവിനെ ഏറെ പശ്ചാത്തപിച്ചു കൊണ്ട് എന്നോട് പറയുകയുണ്ടായി .മാനാജ്മെന്റ്റ് സമീപനത്തോടുള്ള ഇഷ്ടക്കേടും, വാസ്ത്തവ വിരുദ്ധവും വികൃതവുമായ വാര്‍ത്ത കെട്ടിച്ചമക്കുന്നതിലുള്ള അത്രിപ്തിയുമാണ് ഈ പശ്ചാത്തപത്തിന് പിന്നിലെന്ന് ഞാന്‍ കരുതി . എന്നാല്‍ കാരണം ആരഞ്ഞപ്പോള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു മറുപടി . ഒരു സ്ത്രീക്ക് മാധ്യമ ലോകത്ത് പിടിച്ചു നില്‍കാന്‍ഏറെ ബുദ്ധിമുട്ടണം എന്നായിരുന്നു മറുപടി . ഭര്‍ത്താവും കുട്ടികളും ഉള്ള ഒരു സ്ത്രീക്ക് അത്ര എളുപ്പമല്ല മാധ്യമാലോകത്തുള്ള നിലനില്പെന്നു പറഞ്ഞു . ഭര്‍ത്താവിനു വെച്ച് വിളംബണ്ടേ , കുട്ടിയുടെ കൂടെ പ്പോഴും ഉണ്ടാവണ്ടേ എന്ന് എന്നോട് മറു ചോദ്യം ചോദിച്ചപ്പോള്‍ കുട്ടികളും ഭര്‍്ത്താക്കന്മാരുമുള്ള എത്രയോ സ്ത്രീകള്‍ മാധ്യമ ലോകതുണ്ടല്ലോ എന്ന് ഞാന്‍് മറുചോദ്യവും ചോദിച്ചു . എന്നാല്‍ ആ സ്ത്രീകളുടെ ഭര്‍തൃ സ്നേഹത്തെ കുറിച്ച് ഇവര്‍ പ്രകടിപ്പിച്ച സന്ദേഹങ്ങള്‍ എന്നെ രോഷം കൊള്ളിച്ചു എന്ന് പറയേണ്ടതില്ലല്ലോ .സ്നേഹമുള്ള 'അമ്മ ജേര്‍ണലിസ്റ്റ്' ഞാന്‍ മാത്രമേ ഉള്ളൂ എന്ന ഒരു മുഖഭാവവും. നന്നായി തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എന്നുള്ള വാസ്തവ വിരുദ്ധമായ ഒരു മെയില്‍ ശുവനിസ്റ്റ് സോസ്സൈട്ടിയുടെ വിലാപം അതില്‍ ഒളിഞ്ഞു കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു . അതും ഈ പറയുന്നത് അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാകുമ്പോള്‍ വിഷയം ഗൌരവമേറിയതാകുന്നു . ന്യൂനപക്ഷ്നഗലോടുള്ള ഇവരുടെ സമീപനം സ്ത്രീശാക്തീകരണം എന്നീ ദൌത്യങ്ങില്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ഇവര്‍ എത്ര മാത്രം പരാജിതയാകം എന്ന ആശന്ക എന്റ്റെ മനസ്സില്‍ ഉടലെടുത്തു. ഗാര്‍ഹിക ജോലികളെ ഒരു ജോലിയായി കാണേണ്ട ആവശ്യമുണ്ടോ? പ്രത്യേകിച്ച് സ്ത്രീയും പുരുഷനും ഒരുമിച്ചു ഈ പ്രവൃത്തികള്‍ പങ്കു വച്ച് മുന്നോട്ടു പോകുമ്പോള്‍ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു . എന്നാല്‍ കുഞ്ഞിനു പനി വന്നു കരയുമ്പൊഴൊ ശാഠ്യം പിടിക്കുമ്പോഴോ അവിടെ ഫെമിനിസ്റ്റുകള്‍ എന്തൊക്കെ പറഞ്ഞാലും ഒരു പുരുഷന് ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളില്‍ പരിമിതി ഉണ്ടെന്നു പറഞ്ഞു കൊണ്ട് എന്നെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു .ഞാന്‍ നിശഃബ്ദയായി .

ഇതും മനസ്സില്‍ പേറി നടക്കുന്ന ഒരു ദിവസമാണ് അപ്രതീക്ഷിതമായി ജെ. ദേവികയും വിധു വിന്സേന്ടും വേദി പങ്കിടുന്ന ഒരു പരിപാടിയില്‍ കേള്വിക്കാരിയാകന്‍് ഇടയായത് . സംവാദങ്ങള്‍ എനിക്ക് ഉത്തരങ്ങള്‍ തന്നോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇല്ല . എന്നാല്‍ ആ വേദിയിലെ ഒരു പ്രത്യേക ഫ്രെയിം എന്റ്റെ ഉള്ളില്‍ ഉദിച്ച പല സാധാരണ ചോദ്യങ്ങള്‍ക്കുമുള്ള ഉറച്ച ഉത്തരമാണ് എനിക്ക് നല്‍കിയത് . ജെ ദേവിക സംസാരിക്കുമ്പോള്‍ വിധു വിന്സെന്ട് വേദിയിലിരിക്കുന്നു. കൂടെ കുഞ്ഞുമുണ്ട്‌. കുഞ്ഞിടക്ക് വളകിലുക്കുകയും അവിടെ ഓടി നടക്കുകയും ചെയുന്നു . അത്ബുധമെന്നു പറയട്ടെ കേള്‍വിക്കാരെ അഭിസംബോദന ചെയ്തു സംസാരിക്കുന്ന ദേവികക്ക് ഒരു തരത്തിലുള്ള ദിസ്ട്രാക്ഷനും ആ കുഞ്ഞിന്ടെ കളിചിരികള്‍ ഉണ്ടാക്കിയില്ല പകരം സംവാദത്തിനിടയില്‍ കുട്ടിയെ കളിപ്പിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത് .

"കുടുംബവും കുട്ടികളും ഞങ്ങള്‍ക്കുമുണ്ട്‌ . നല്ല വിദ്യാഭ്യാസത്തോടും സാമൂഹ്യ ബോധത്തോടും കൂടി അവര്‍ വളരുന്നു, ഞങ്ങളോടൊപ്പം കൂടുതല്‍ കാഴ്ചകള്‍ കണ്ടും വ്യതസ്തമായ അനുഭവങ്ങളിലൂടെയും. ഇവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ഞങ്ങള്‍ അമ്മ മാത്രമല്ല എന്ത് കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന ഒരു സുഹൃത്ത്‌ കൂടിയാണ്" . പറയാതെ പറഞ്ഞ ഈ വാക്കുകളാണ് ആ ഫ്രെയിം എനിക്ക് നല്‍കിയത് അതോടൊപ്പം തന്നെ എല്ലാ കുടുംബ വ്യവസ്ഥിതികളേയും യാഥാര്ത്ഥൃത്തോടെ സമീപിക്കുന്ന, നിലം തൊട്ടു സംസാരിക്കുന്ന, അസ്സല്‍ സ്ത്രീകളെ ഞാന്‍ ഇവരില്‍ കണ്ടു . സുഹൃത്തുക്കളെ നിങ്ങള്‍ ഞങള്‍ക്കാവേശഃമാണ്, ധൈര്യവും.....

10 comments:

ക്ലിഷേ said...

:)

മനു said...
This comment has been removed by the author.
മനു said...

ലേഖികേ... താങ്കളേ അധികം അറിയില്ല എങ്കിലും, "പുരുഷകേന്ദ്രീകൃത വേദികള്‍ " , ലേഖനം നന്നായി... അതില്‍ വിവരിച്ചിരിക്കുന്ന പലകാര്യങ്ങളോടും യോജിപ്പില്ലെങ്കിലും , വ്യക്തികളെന്നനിലയില്‍ സ്ത്രീയും പുരുഷനും പരസ്പര ബഹുമാനം ഉണ്‍ടാവണം എന്ന തത്വത്തെമാനിക്കുന്നു... 80% പുരുഷന്മാരും 60% സ്ത്രീകളും വ്യക്തിത്വത്തെ ബഹുമാനിക്കറില്ല... പരസ്പര സഹകരണവും, വ്യക്തിത്വ ബഹുമാനവു മാണ്‍ കുടുംബജീവിതത്തന്റെകാതല്‍ എന്നുമനസിലാക്കാന്‍ പലരും ശ്രമിക്കാറില്ല... അങ്ങനെ കാണാത്ത ഒരു സമൂഹത്തെ പുരുഷകേന്ദ്രീകൃത വേദികള്‍ എന്നു വിളിക്കാം എന്നുഞാന്‍ കരുതുന്നില്ല...... പിന്നെ താങ്കളുടെ കാഴ്ചപ്പാടിനെ മാനിക്കുന്നു... താങ്കളുടെ വാക്കുകളില്‍ ശക്തമായ ഒരു പുരുഷ വിരോധം ഒളിഞ്ഞിരിക്കുന്നു.... എല്ലാമനസുകളേയും അറിയാന്‍ ശ്രമിക്കുക.. അവിടെയാണൊരു യഥാര്‍ത്ത ലേഖകന്‍ /ലേഖിക ജന്മമെടുക്കുക.....

Mrs widow said...

പുരുഷ വിരോധം താങ്ങള്‍ ആ എഴുത്തില്‍് കണ്ടെങ്ങില്‍ അത് താങ്കളുടെ തെറ്റിധാരണ മാത്രമാണെന്നെ ഞാന്‍ പറയൂ ..എന്‍റെ സുഹൃത്തുക്കലധികവും പുരുഷന്മാരാണ് .ഒരു പുരുഷ വിരോധിയെ അംഗീകരിക്കാന്‍ മാത്രം വിഡ്ഡികളാവും എന്‍റെ പുരുഷ സുഹൃത്തുക്കളെന്നുമ് ഞാന്‍ കരുതുന്നില്ല .പുരുഷന്‍ ഭാഗഭാക്കായുള്ള എന്തെങ്കിലും പ്രസ്താവന നടത്തുമ്പോള്‍ അത് പുരുഷ വിരോധമെന്ന് തെട്ടിദ്ധരിക്കുന്നവര്‍ക്കല്ലേ കുഴപ്പം എന്ന് ഞാന്‍ ചോദിക്കാനാഗ്രഹിക്കുകയാണ്

മനു said...

സുഹ്രുത്തേ.. ഒരു വാഗ്വാദത്തിനു വേണ്‍ടി എഴുതിയതല്ല.... ലേഖനം വായച്ചപ്പോ, ഒരു ദിശമാത്രം നോക്കിയ ഒരു ലേഖനം ആയിതോന്നി.. പിന്നെ ആണ് സുഹ്രുത്തുക്കള്‍ ഉണ്ടെങ്കിലും ആണ്‍ വിരോധി ആവാതിരിക്കണമെന്നില്ല..... സുഹ്രുത് ബന്ധത്തെ ഒരിക്കലും ഒരുആവസ്ഥാന്തരവുമായി താരതമ്യം പാടില്ല... താങ്കളുടെ വാക്കുകളില്‍ തീയില്‍ കൊരുത്ത ഒരു തീവ്രതയുണ്ട്... യാഥാര്‍ത്യങ്ങളെ ദിശാബോധത്തോടെ പകര്‍ത്താന്‍ കഴിയുന്ന ഒരു എഴുത്തുകാരി ആയിത്തീരട്ടെ എന്നാശംസിക്കുന്നു......

Uthara Nair said...

da, some answers are not universal, means answers to bits of life is not a one size fits all matter. It depends on the support that you receive from your spouse, in short its relative. you cant say that woman journalist in question was at wrong when someothers could manage their family well. it truly depends on the support of your life partner, kid, circumstance, money, etc.
Uthara
rishta-todaysaffairs.blogspot.com

Mrs widow said...

What you said is right uthara but I tried to criticize her attitude towards the other women journalists. What she is saying is that those who effortlessly manage their work and family may not be successful in as a mother role or a wife role. I felt it as an insult to those public women figures….

Mrs widow said...

thanks manu

Uthara Nair said...

@nilina ohh then your argument is nothing short than truth. you know i have aunt like her, but she is a non-working woman who always criticizes working mothers. she cited an example of a famous woman singer saying she was always on tour and concerts and enjoy her time with family. I felt appalled at hearing this. So this is our attitude towards woman who are determined to break grounds in civil society. women itself think they are not worth of thinking beyond their families. How pathetic!! THIS SHOULD CHANGE.

Mrs widow said...

absolutely right....