Oct 27, 2008

പ്രേതം പ്രിയങ്ക(wrote this when i was in 9th std)

തറവാട്ടിലെ ഇരുട്ട് മുറിയായിരുന്നു സംഭവത്തിനു സാക്ഷി .ഇടനാഴികയായിരുന്നു രന്ടാമത്തെ സാക്ഷി .ചേരപ്രവേശിച്ച ക്രെഡിറ്റ് ഇടനാഴികയ്ക്കുന്ടെന്നു നീതുചേച്ചി പറയാറുണ്ട് .നടക്കാതെ ഓടിയാണ് ഇടനാഴികകടന്നു ഞാന്‍ അടുക്കളയിലേക്കു കടക്കാറ് .പേടിച്ചിട്ടൊന്നുമല്ല കേട്ടോ .അന്ന് ആദ്യമായാണ്‌
ഇടനാഴിക ഞാന്‍ നടന്നു കടക്കുന്നതു .കടക്കുന്നതിനിടയില്‍ ഇരുട്ടുള്ള മുറിയില്‍ നിന്നു ഞാന്‍ അനക്കംകേട്ടു.ധൈര്യം സര്‍വവും സംഭരിച്ച് മുറിയിലേക്ക് എത്തി നോക്കി .പെട്ടെന്നാണ് അത് സംഭവിച്ചത് .കറുത്തചാണകം തേച്ച മുഖമുള്ള ഒരു വികൃത രൂപം വെളുത്ത പല്ലുകള്‍ കാട്ടി ഇളുത്തി കൊണ്ടു എന്‍റെ മുറിയിലേക്ക്വന്നു .
അയ്യോ അമ്മേ അച്ഛാ " എന്ന് വിളിച്ചു കൊണ്ടു ഞാന്‍ അടുക്കളയിലേക്കു ഓടി .എന്നാല്‍ അടുക്കളയില്‍അമ്മയില്ല .എന്താ എന്താ " എന്ന് ചോദിച്ചു കൊണ്ടു അച്ഛന്‍ എന്‍റെ അടുക്കലേക്കു വന്നു (എന്താ മോളെഎന്നൊന്നും ചോദിച്ചില്ല ,അത് വേറെ കാര്യം ).അച്ച് അച്ഛാ അവിടെ നടുമുറിയില്‍ "എന്ന് ഞാന്‍ വിക്കി വിക്കിപറഞ്ഞു .അച്ഛന്‍ വേഗം ഇടനാഴികയിലേക്ക് വന്നു .അപ്പോഴുണ്ട് കറുത്ത മുഖത്തേക്ക് ആകെയുള്ള വെളുത്തസാധനമായ വെള്ള പല്ലു കാണിച്ചു അമ്മ ചിരിക്കുന്നു .
പിന്നെയല്ലേ കാര്യം പിടികിട്ടിയത് .ഞാന്‍ കണ്ടത് അമ്മയെ ആയിരുന്നെന്നും പ്രിയന്ക തെച്ചുപിടിപ്പിചിട്ടാണ് സുന്ദരമായ മുഖം കൊണ്ടു അമ്മ നടുമുരിയില്‍ വന്നു നിന്നതെന്നും എല്ലാം ..
അച്ഛന്റെ വായില്‍ നിന്നും അമ്മക്ക് കണക്കിന് കേട്ടു .പ്രിയന്ക തേക്കലും അവിടെ അവസാനിച്ചു .
പ്രിയന്ക കുപ്പി ഇപ്പോഴും ഞങ്ങളുടെ വീട്ടിലെ അലമാരിപുറത്തു അടുത്തയാളെ പേടിപ്പിക്കാന്‍ മാറാലയുംപിടിച്ചു കാത്തിരിക്കുന്നു .

അന്ന് പിണങ്ങി എഴുന്നീട്ടപ്പോള്‍

കൂട്ടുകാരി
ജമന്തിപ്പൂ നീട്ടി.
പലവട്ടം
ഞാന്‍ വാങ്ങാന്‍ മറന്നപ്പോള്‍
പൂന്തോട്ടത്തിനു പിന്നില്‍
അവള്‍ കരഞ്ഞു പോയി.
പൂന്കാവനം
ചതുമാലച്ചതാണ് ഞാന്‍ കണ്ടത്
ജമന്തിപ്പൂ തന്ന കൂട്ടുകാരി
നേരിയ കണ്ണുകള്‍.
പൂക്കാലം മുഴുവനും
പിന്നെയും തരാമെന്നു
അവളെനിക്ക് മാപ്പു തന്നു
ഹസന്‍
മാര്‍ച്ച് ൩൧ 2004

നമ്മളന്നു ഇങ്ങനെയോക്കെയായിരിന്നു

നമ്മളിങ്ങനെ പരസ്പരം സ്നേഹിക്കുന്നതിനര്‍ത്ഥം ഒന്നേയുള്ളൂ .....നമുക്കീ ലോകം അല്പം കൂടി കണ്ണ് വിടര്‍ത്തി കാണാനാവുന്നു.
ഇങ്ങനെ തമ്മില്‍ കണ്ണുകളില്‍ ചിരി വിടര്‍ത്തുന്നതിനു അര്‍ത്ഥമിതെയുള്ളൂ ,
ഇവിടെ ജനിച്ചതില്‍ അര്‍ത്ഥം കാണുന്നു എന്ന്.
ഒരു ചെറിയ കാറ്റു വന്നു മാറില്‍ മെല്ലെ തട്ടി. ഇവിടെ നമ്മുടെ സാന്നിധ്യം ennariyikkumbol
നമ്മള്‍ ഇതുപോലെ samsaarichirichu qontiriqqayaayiriqqum .
ഉറക്കവും സ്വപ്നങ്ങളും bhoodhavum ഭാവനയും ആകെ ഒരു തിരയിളക്കം മീട്ടുമ്പോള്‍ ഇത്രയും വലിയ കടലില്‍ നാമുണ്ടായിരുന്നെന്നു കര നമുക്കു പറഞ്ഞു തന്നു.
നമ്മള്‍ പരസ്പരം തോട്ടുനൂക്കി, ഇവിടെയുണ്ട് നമ്മലെന്നരിഞ്ഞു
എന്നോട് അകല്‍ച്ച തോന്നിയോ എന്ന് നീ പറഞ്ഞു കേട്ടു
സന്തോഷം കൊണ്ടു ഇവിടെ കിടുകിടക്കുന്നു.
നീ എന്നോട് അത്രമാത്രം അലിയാന്‍ തുനിയുന്നു എന്ന് നീ സത്യം പറഞ്ഞു പോകുന്നല്ലോ...............
ഹസന്‍ ജൂണ്‍ ൧൯ ൨൦൦൪

Oct 26, 2008

നൈല്‍ നദി

എന്റ്റെ നൈല്‍
നീ ഒഴുകിയത് എന്‍റ്റെ വേദനകളുടെ പീഠഭൂമിയിലൂടെ ........
നിന്‍റ്റെ കനിവിനാല്‍ ഞാന്‍ പടുത്തുയര്‍ത്തിയ എന്‍റ്റെ ഗോപുരങ്ങള്‍ ..
വഴിത്താരകള്‍ ......
തുറക്കാതെ അടച്ചു വച്ച ...... കഥകളെല്ലാം വീണ്ടും ഒരു പരീക്ഷണത്തിന് വേണ്ടി ......
ബഷീര്‍