Dec 26, 2009

പൊക്കിഷം അവശേഷിപ്പിച്ചത്‌


വൈകാരികമായി അലട്ടുന്ന സിനിമകളാണ്‌ ചേരന്‍ സിനിമയുടെ മുഖമുദ്ര. പൊക്കിഷവും ഇതില്‍ നിന്ന്‌ വ്യത്യസ്തമല്ല. എത്ര പറഞ്ഞാലും പുതുമ നിലനില്‍ക്കുന്ന പ്രണയവും കാത്തിരിപ്പും വിരഹവുമെല്ലാം ഒരുപോലെ ഹൃദയ സ്പര്‍ശിയായിത്തീരൂകയാണ്‌ പൊക്കിഷത്തില്‍. എഴുപതുകളിലെ പ്രണയത്തിണ്റ്റെ എക ആശയവിനിമയോപാധിയയ എഴുത്തുകളിലൂടെയാണ്‌ സിനിമ പുരോഗമിക്കുന്നതു.പാടിപ്പഴകിയ വിഷയത്തെ പ്രേക്ഷകര്‍ക്കു ഏറ്റെടുക്കാന്‍ കഴിഞ്ഞതു ആവിഷ്കാരത്തിലെ പുതുമകൊണ്ടാണ്‌.മാനവികതയിലൂന്നിയ മര്‍ക്ക്സിസത്തിണ്റ്റെ വഴികളിലൂടെ സഞ്ചരിക്കുന്നവനാണ്‌ സിനിമയിലെ പ്രധാന കഥപാത്രമായ ലെനിന്‍.തനിക്കു ചുറ്റുമുള്ളവരെ സഹായിക്കാനുള്ള മനോാഭാവം ലെനിനിലേപ്പൊഴും ഉയരുന്നതു ആശയത്തിണ്റ്റെ പിന്‍ബലത്തിലാണ്‌.നദീറയും ലെനിനും തമ്മിലുള്ള സൌഹാര്‍ദ്ധതിണ്റ്റെ വളര്‍ച്ച കത്തുകളിലൂടെയാണ്‌ സാക്ഷാത്കരിക്കുന്നത്‌.
എതൊരു സിനിമയുടെയും മുഖ്യ ഘടകങ്ങളില്‍ ഒന്നാണു ചമയം. ചമയത്തിലെ പാളിച്ചകള്‍ വൃദ്ധയായ നദീറ എന്ന കഥാപാത്രത്തെ ശക്തിപ്പെടുത്താന്‍ പദ്മപ്രിയ നടത്തിയ പരിശ്രമങ്ങളെ വ്യഥാവിലാക്കി എന്ന്‌ വേണം പറയാന്‍. ചുളിവുകളില്ലാത്ത ചുണ്ടുകളും പ്രായം തോന്നിപ്പിക്കാന്‍ മുഖത്തൂ നടത്തിയ പരീക്ഷണങ്ങളും വൃദ്ധയായ നദീറ എന്ന കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതില്‍ നിന്നും പ്രേക്ഷകനെ വിലക്കി.പ്രണയ ഗാനങ്ങളുടെ അനാവശ്യ ദൈര്‍ഘ്യം സിനിമയുടെ ഒഴുക്കിനെ ബാധിച്ച മറ്റൊരു പ്രധാന ഘടകമാണു. പ്രവചനീയമായ കഥ പ്രേക്ഷകരുടെ പ്രതീക്ഷകളുടെ നിറവും കെടുത്തി.എന്നാലും സിനിമയുടെ അവസാന രംഗങ്ങങ്ങളില്‍ നിന്നെന്തെല്ലാമോ അവര്‍ പ്രതീക്ഷിച്ചു കൊണ്ടേയിരുന്നു.
എത്ര കുട്ടികളുണ്ടു എന്ന ചോദ്യത്തിനോടു കണ്ണ്‌ നിറഞ്ഞുകൊണ്ടുഎനിക്കൊന്നും പറയാന്‍ കഴിയുന്നില്ലെന്ന നദീറയുടെ മറുപടിയില്‍ നിന്ന്‌ അവള്‍ അവിവാഹിതയായി ഇക്കാലമത്രയും കഴിയുകയായിരാന്നു എന്നു മനസ്സില്ലാക്കാന്‍ കഴിയാത്തവരാണു പ്രേക്ഷകര്‍ എന്നു ചേരന്‍ എന്തു കൊണ്ടു തെറ്റിദ്ധരിച്ചു എന്നതു അദ്ഭുതപെടുത്തുന്നു. ‘നിനക്കു വേണ്ടി വിവാഹം കഴിക്കാതെ എന്നെ നിന്നില്‍ നിന്നകറ്റിയ വീട്ടുകാരോടു പ്രതികാരം ചെയ്തുഎന്ന്‌ നദീറ ആത്മഗതമായി നല്‍കുന്ന വിശദീകരണം സിനിമയില്‍ നിന്നും അതിലുപരി ചേരനില്‍ നിന്നും പ്രതീക്ഷിച്ചില്ല എന്ന പരിഭവം അവശേഷിപിച്ചുകൊണ്ടാണു ഓരോ പ്രേക്ഷകനും തിയറ്ററില്‍ നിന്നിറങ്ങിയത്‌.എങ്കിലും മതബോധവും രാഷ്ട്രീയവും എത്രകാലത്തോളം പ്രണയത്തിനു വിലങ്ങു തടിയാകുമോ കാലത്തോളം സിനിമകളുടെ പ്രസക്തിയും ഏറിവരും എന്നു സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നു. പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ കലാസംവിധായകനായ വൈരബാലണ്റ്റെ സംഭാവന എടുതുപറയേണ്ടിയിരിക്കുന്നു.

2 comments:

santhoshhrishikesh said...

ഒന്നും അവശേഷിപ്പിക്കാതെ പറഞ്ഞിരിക്കുന്നു. നന്നായി.

Mrs widow said...

thank u santhosh fr reading ths