Oct 30, 2010

നമ്മുടെ സഹയാത്രികര്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു


വര്‍ഗീയ ചേരിതിരിവുകളിലൂടെ UDF ഒട്ടുമിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നേടിയ തിരഞ്ഞെടുപ്പ് വിധി പുറത്തു വന്ന ദിവസം യാത്ര ഒഴിവാക്കാമെന്നു അച്ചന്‍ സൂചന നല്‍കിയെങ്കിലും ഇത്തരത്തിലുള്ള ദിവസങ്ങളിലല്ലേ നമ്മള്‍ പുറത്തിറങ്ങി ലോകം കാണേണ്ഡതെന്ന ചിന്ത എന്നെ യാത്രക്ക് കൂടുതല്‍ പ്രേരിപ്പിച്ചു . അത് മാത്രമല്ല അധ്യാപികയെന്ന പുതിയ ആനന്ദം കോളേജില്‍ കുട്ടികളോടൊപ്പം അല്‍പ സമയം കൂടി ചിലവഴിക്കാന്‍ എന്നെ പ്രിരിപ്പിക്കുകയും ചെയ്തു .എന്ത് തന്നെയായാലും ബസ്‌ കിട്ടിയപ്പോള്‍ നേരം സ്ന്ധ്യയായി . പച്ച ക്കൊടിയുടെ പ്രകടനങ്ങളിലൂടെ ബസ്‌ നിരങ്ങി നീങ്ങി .ഒടുവില്‍ പ്രതീക്ഷിച്ചപോലെ വഴിയില്‍ ഇറങ്ങേണ്ടി വന്നു …മറ്റൊരു ബസ്‌ മാറിക്കേറാന്‍ അധികം ബുദ്ധിമുട്ടിയില്ല . തിരക്കില്‍ പെട്ട് ബസിന്‍റെ പിന്‍വാതിലിലൂടെ കയറേണ്ടി വന്നു . ആദ്യം പകച്ചെങ്കിലും സഹയാത്രികരുടെ മര്യാദ എന്നെ ഏറെ ആശ്വസിപ്പിച്ചു .ട്രെയിന്‍ കള്‍ച്ചര്‍ ബസ് യാത്രികര്‍ക്കും പകര്‍ന്നു കിട്ടിയോ .അതോ പണ്ടു ട്രെയിനില്‍ മാത്രം കണ്ടിരുന്ന വിദ്യാഭ്യാസ്ടമുള്ള ചെറുപ്പക്കാര്‍ ഇന്ന് എല്ലായിടത്തും എത്തപെട്ടോ .
ബസില്‍
തൂങ്ങിനില്കാന്‍ സമപ്രായക്കാരും അല്ലാത്തവരുമായി നിരവധി പേരുണ്ടായിരുന്നു കൂടെ . അതും മണിക്കൂര്‍ നീണ്ട യാത്രയില്‍ . എന്നാല്‍ മര്യാദയില്ലാത്ത ഒരു നോട്ടം പോലും എനിക്ക് നേരിടേണ്ടി വനില്ല . ഇതൊന്നും പോരാഞ്ഞു കയ്യിലുണ്ടായിരുന്ന എന്‍റെ ബാഗും സാധനങ്ങളും വരെ പിടിച്ചു ഒരു യാത്രികന്‍ എന്നെ സഹായിക്കുകയും ചെയ്തു …ഒരു പക്ഷെ ഇത് അത്ര വല്യ അല്ഭുതമൊന്നും അല്ലായിരിക്കാം. എങ്കിലും അളവില്‍ കവിഞ്ഞ ഒരു സന്തോഷവും ആത്മവിശ്വാസവും യാത്ര നല്‍കി എന്ന് പറയാതെ വയ്യ ..സന്തോഷാദിക്യതാല് സുഹൃതുക്കളോടെല്ലാം അനുഭവം പങ്കു വെക്കാനും മറന്നില്ല …മിക്കവരും ഇങ്ങനെ പ്രതികരിച്ചു .

സ്ത്രീകള്‍ പ്രതിഷേധിക്കാന്‍ പഠിച്ചത് പുരുഷന്മാരെ ഭയപ്പെടുത്തുന്നു .കാഴ്ച്ചയില്‍ ധൈര്യമുള്ളപെണ്‍കുട്ടികളോട് കളിക്കാന്‍ അത്തരക്കാര്‍ ഭയപ്പെടും പ്രത്യേകിച്ചു ആള്‍ക്കൂട്ടത്തിനിടയില്‍ ”.

ഒരു പക്ഷെ സത്യമുള്ള വാക്കുകലായിരിക്കാം ഇവ, എന്നാല്‍ എല്ലായ്പോഴും ബാധകമല്ലാത്ത ചില സത്യങ്ങള്‍.

സാധാരണമായ അനുഭവം എന്റേത് മാത്രമാണ് . അത് കൊണ്ട് തന്നെ . ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ഇതിനെ ഇങ്ങനെ കാണുന്നു . സ്നേഹമുള്ളവരാണ് ഇന്ന് ഞാന്‍ ഓരോ ബസ്‌ സ്റ്റാന്റ്റിലും റെയില്‍വേ സ്റ്റേഷനിലുംബസിലും കണ്ടുമുട്ടുന്ന എന്‍റെ സഹയാത്രികര്‍ ….എന്‍റെ അയല്‍വീട്ടിലെ ചേച്ചിമാര്‍ പറഞ്ഞു കേട്ട ദുരനുഭവങ്ങള്‍ഇന്നെനിക്കു കുറവാണ്നന്നേ കുറഞ്ഞുഒറ്റപ്പെട്ട അനുഭവങ്ങളിലെ വില്ലന്മാരെ സമൂഹത്തിന്‍റെ ശ്രദ്ധനല്‍കേണ്ട അശരണ വിഭാഗക്കാരായ് കാണാന്‍ ഞാനാഗ്രഹിക്കുന്നു ….. ഒരു പക്ഷെ സ്ത്രീ ശരീരത്തെ വില്പ്പനച്ച്ചരക്കാക്കുന്നവര്‍ ഇത്തരം സാധാരനക്കാരെക്കള്‍ അധികം AC കംപാര്‍ത്മെന്റില്‍ ഇരുന്നും പ്ലൈനില്‍കയറിയും യാത്രചെയ്യുന്നവരിലായിരിക്കാം . അത്തരം വന്‍ സ്രാവുകളെ ഇനി നമുക്ക് പഴിചാരാം . “തിങ്ങിനിറഞ്ഞ ബസില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എനിക്ക് യാത്രചെയ്യാന്‍ സൗകര്യം തന്ന എന്‍റെസഹയാത്രികരെ ഞാന്‍ വിശ്വസിക്കുന്നു ….എന്‍റെ ധൈര്യത്തെ നിങ്ങള്‍ ഭയപ്പെടുന്നു എന്ന വാദത്തേക്കാളധികം നിങ്ങള്‍ ഒരു യദാര്‍ത്ഥ സഹ യാത്രികനായ് തീര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കാന്‍ അഗ്ഗ്രഹിക്കുന്നു. ആഗ്രഹം മാത്രമല്ല തീര്‍ച്ചയായും എന്‍റെ വിശ്വാസവും അത് തന്നെ

Oct 15, 2010

ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാഴ്ച്ച

ഓര്‍ക്കാന്‍ മറന്നു പോയ പല അനുഭവങ്ങളുടെയും വീണ്ടെടുക്കലാണ് ഇന്നെനിക്കു കലാലയം. ഇരുണ്ട ഇടനാഴികകള്‍ക്ക് എന്‍റെ ശബ്ദം ഇന്നന്യമാണ്. യൌവ്വനം തുടിക്കുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലാണ് ഇന്ന് ഞാനെങ്കിലും ഞാന്‍ മാത്രം യൌവ്വനത്തെ വീണ്ടെടുക്കാനാകാതെ ഉഴലുകയാണ്.

ഹോസ്റ്റല്‍ ഇടനാഴികകള്‍ക്കിരുവശഃവുമുള്ള കോമണ്‍ ബാത്രൂമിന് പോലുമുണ്ട് പറയാന്‍ ഒത്തിരി കഥകള്‍.ഞാനും ഉത്തരയും ഉറക്കെ സ്വകാര്യങ്ങള്‍ പറഞ്ഞ രാത്രികള്‍. ആര്‍ത്തു ചിരിച്ച പകലുകള്‍. പിണങ്ങിയിരുന്ന ക്ലാസ് മുറികള്‍.അങ്ങനെയങ്ങനെ.......... ഡോണാ, ഞാന്‍ കരയുമ്പോള്‍ എന്ടടുക്കല്‍ വന്നിരുന്നെന്നെ കെട്ടിപിടിച്ച് കൊണ്ടു, അനുഭവങ്ങളെ ഓര്‍മകളുടെ ഭാഗമാക്കാന്‍ നീ ശീലിപ്പിച്ച - ആ കാലം; കാലാലായ ജീവിതം. ഹാ കഷ്ടം. ആ ആര്പ്പുവിളികള്‍ക്കൊപ്പം ദുഖങ്ങളെയും എനിക്ക് ഇന്ന് നഷ്ട്മാകുന്നു.i badly miss those cries and sorrows.

എന്‍റെ കലാലയത്തിലേക്ക്‌ ഇത് പോലൊരു തിരിച്ചു പോക്കല്ല ഞാനാഗ്രഹിച്ച്ചത്.പലപ്പോഴും മൂടുപടം അഴിച്ചു വെച്ച് അവര്‍ക്കിടയിലേക്ക് ഇരന്ഗിച്ചെല്ലണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരെല്ലാമോ തിരുത്തുന്നു....ആരും അടിചേല്പ്പിക്കുന്നതല്ല വേഷം. കാര്യത്തില്‍ ഞാന്‍ കാലത്തെ മാത്രമേ പഴി ചാരൂ.എന്നില്‍ നിന്നും യൌവ്വനം കട്ട് കൊണ്ട് പോയ എന്‍റെ എക്കാലത്തെയും ശത്രു.

കാമ്പസിനെ ചുവപ്പണിയിക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ ഇന്നും ഞാന്‍ രണ്ടു യുവ മിഥുനങ്ങ്ള്‍് കെട്ടിപ്പിടിക്കുന്നതു കണ്ടു. കണ്ണടച്ച് പതിയെ അകലാനെ എനിക്ക് കഴിഞ്ഞുള്ളു. അവരെ ഞാന്‍ റൂമിലേക്ക്‌ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കണമെന്ന പാഠം ഉപദേശിക്കാന്‍ ഒത്തിരി പേരുണ്ട്.എന്തോ കഴിഞ്ഞില്ല.കഴിയണമെന്ന് ഓര്‍മിപ്പിക്കാന്‍ കുട്ടികള്‍ തന്നെ എപ്പോഴും ചുറ്റിലുമുണ്ടാവുന്നു . ഒരു നീട്ടിയുള്ള "മിസ്സ്‌"വിളിയുമായ്‌.

Oct 12, 2010

തോമ ശ്ലീഹ വന്നിട്ടേയില്ല!!!?

പുരാണങ്ങളേക്കാളും ഐതിഹ്യങ്ങളെക്കാളും ചരിത്രത്തില്‍ വിശ്വസമാര്‍പ്പിക്കുന്നവന്‍ യുക്തിവാദിയാകുന്നു.അതേ സമയം പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ യുക്തിവാദികള്‍ ചരിത്രകാരന്മാരായിത്തീരുകയും ചെയ്യുന്നു . ക്രിസ്തു മത അധ്യക്ഷന്മാരും ഭക്തന്മാരും സെന്‍റ് തോമസിന്‍റെ കേരള പ്രവേശന കഥയെ അന്ഗീകൃതമായ ഒരു ചരിത്ര വസ്തുത ആയി കണക്കാക്കുന്നു.ആ നിലക്ക് അത് ശരിയാണോ എന്ന് ചരിത്രദൃഷ്ട്യാ പരിശോധിക്കേണ്ട ചുമതല ഏറ്റെടുത്തു കൊണ്ടു, കൃത്യവും ശ്രാസ്ത്രീയവുമ് ആഴത്തിലുള്ളതുമായ പഠനം നടത്തിയ വ്യക്തിയാണ് ജോസഫ്‌ ഇടമറുക്.അദ്ദേഹം എഴുതിയ പുസ്തകമാണ് "സെന്‍റ് തോമസ്‌ കേരളത്തില്‍ വന്നിട്ടില്ല".പുതുതലമുറക്ക്‌, പ്രത്യേകിച്ച് ഇന്റര്‍നെറ്റ്‌ തലമുറക്കായി ഈ ചരിത്രകാരനെ പരിചയപ്പെടുത്തുന്ന ദൗത്യം ഞാന്‍ ഏറ്റെടുക്കുകയാണ് .
ക്രിസ്തുവിന്‍റെ പ്രധാന ശിഷ്യന്‍്മാര്‍് നടത്തിയ മത പ്രചാരണത്തിന്‍റെ കഥയെന്ന വിശ്വാസത്തിലാണ് 'അപോസ്തല പ്രവൃത്തികള്‍' എന്ന പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.ശിഷ്യന്മാരുടെ കൂട്ടത്തില്‍ ഒരു തോമസിനെ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ഠെങ്കിലും ഈ തോമസ്‌ എവിടെയെങ്കിലും മതപ്രചാരണം നടത്തിയതായി അതില്‍ പറയുന്നില്ല.റോമന്‍ കാത്തോലിക്കരും പാശ്ചാത്യര്‍ മിക്കവാറും സെന്‍റ്തോമസിന്‍റെ കേരളത്തിലെ മത പ്രചാരണ കഥ നിഷേധിക്കുന്നവരാണ്.റോമന്‍ കാത്തോലിക്ക സഭ ഔദ്യോഗികമായി സെന്‍റ് തോമസ്‌ കേരളത്തില്‍ വന്നു എന്ന് സമ്മതിക്കുന്നില്ല എന്ന്,ആറാമന്‍ മാര്‍പ്പാപയുടെ പ്രസംഗമുദ്ധരിച്ചു ഇടമറുക് പുസ്തകത്തില്‍പറയുന്നുണ്ട് .

'യൂദ തോമയുടെ നടപടികള്‍' എന്ന ഗ്രന്ഥത്തില്‍ തോമ പോയ സ്ഥലം ഇന്ത്യ ആണെന്ന് പറയുന്നുന്ടെങ്ങിലും ഇന്ത്യയിലെ ഇടങ്ങളെന്ന് പറയപ്പെടുന്ന , കരിഷ്, മിഗ്ദോനിയ, സിഫോര്‍ എന്നീ സ്ഥലങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ നാമങ്ങളല്ല. കേരളത്തിലാണ് ഈ കഥ നടന്നതെന്നതിനെ കുറിച്ചുള്ള വിവരമോ, 7പള്ളികളുടെ കാര്യമോ, നമ്പൂതിരിമാരെ മാര്‍ഗത്തില്‍ ചേര്‍ത്ത കാര്യമോ അതിലെവിടെയും സൂചിപ്പിചിട്ടുപൊലുമില്ല. അത് കൂടാതെ അക്കാലത്ത് അമേരിക്കയിലുള്ള ഒരു വലിയ പ്രദേശവും ഏഷ്യയുടെ ഒരു വലിയ ഭാഗവും അതായത് ഭൂഗോളത്തിന്‍റെ ഒരു വലിയ ഭാഗം ഇന്ത്യ എന്നാണു അറിയപ്പെട്ടിരുന്നതും.ഇന്ത്യയിലെ മസ്ദായി രാജാവിന്‍റെ രാജ്യത്ത് വെച്ചാണ് തോമാശ്ലീഹ മരിച്ചതെന്നാണ് 'യൂദതോമയുടെ നടപടികളില്‍' പറയുന്നത് .എന്നാല്‍ മസ്ദായി ഒരു ഇന്ത്യന്‍ ദേശമല്ല. സെന്‍റ് തോമസ്‌ ഇന്ത്യയില്‍ വന്നു എന്ന കെട്ടുകഥയുടെ ആദ്യ കുരുക്കു ഇടമറുക് അഴിക്കുന്നതിങ്ങനെയാണ്.

ഭൂമിശാസ്ത്ര വിജ്ഞാനമില്ലാത്തവ
ന്‍റെ പുലഭ്യങ്ങളാണ് സെന്‍റ് തോമസിനെ കുറിച്ചുള്ള വിവിധ കൃതികളിലും എഴുതപ്പെട്ടിട്ടുള്ളതെന്നു എഴുത്തുകാരന്‍ ഓരോ കഥയും പ്രത്യേകം പരാമര്ശിഛു വിശദീകരിക്കുന്നുമുണ്ട് പുസ്തകത്തില്‍.അതിലൊന്നാണ് താഴെ കൊടുക്കുന്നത്.

"ഇന്ത്യയില്‍ വെച്ച് മരണമടഞ്ഞ സെന്‍റ് തോമസിന്‍റെ മൃതദേഹം ഏതാനും വര്‍്ഷന്ഗല്ക്കുള്ളില്‍് എടെസയില്‍ എത്തിയെന്നാണ് വിശ്വാസം. എദെസായ്ല്‍് വച്ച് വ്യാപാരികള്‍ അസ്ഥി നല്‍കിയപ്പോള്‍ മെത്രാപ്പോലീത പെരുന്നാള്‍ കഴിക്കാന്‍ ആജ്ഞ നല്‍കിയെന്നും, രാജാവ് പള്ളി പണിയിച്ച്ചുവെന്നും പറഞ്ഞത് സഭ ചരിത്രകാരനായ പാറേട്ടു തന്നെയാണ്. എന്നാല്‍ എടെസായില്‍, 'മെത്രാന്‍' എന്ന പടവിയുണ്ടായത് രണ്ടാം ശഃതകത്തിലാണ്. ഏതാണ്ട് എഡി 165നോടടുത്ത് മൃതദേഹം അവിടെയെത്തി എന്ന് വേണം കരുതാന്‍. എന്നാല്‍ ക്രിസ്ത്യാനികള്‍ പറയുന്ന പാരമ്പര്യം ശഃരിയാണെന്കില്‍് എഡി 70നടുത്താണ് മാര്‍ത്തോമ ശ്ലീഹ വധിക്കപ്പെട്ടത്. അദ്ധേഹത്തെ വധിച്ച രാജാവ് കല്ലറ തുറന്നപ്പോള്‍ അത് എടെസായിലേക്ക് മാറ്റപ്പെട്ടു എന്ന് തിരിച്ചറിയുകയും ചെയ്തു . എന്ന് വെച്ചാല്‍ പത്തു ഇരുപതു വര്‍ഷത്തിനകം അത് നടക്കണം . AD 165വരെ അന്നത്തെ രാജാവ് ജീവിച്ചിരിക്കില്ല.എടെസായിലെ ക്രിസ്തുമതത്തിന്‍റെ ചരിത്രവുമായി ഒപ്പിക്കാനാണ് അസ്ഥി കൊണ്ടുപോയ തീയതി മാറ്റിയത്.അപ്പോള്‍ നടപടി ക്രമത്തിലെ കഥയുമായി പൊരുത്തക്കേട് വന്നു.ഇങ്ങനെ ഭൂമിസാസ്ത്രപരമായും സമയശാസ്ത്രപരമായും നിരവധി പോരുത്തക്കെടുകളുള്ള കഥയായി പുസ്തകത്തിലുടനീളം സെന്‍റ് തോമസിന്‍റെ കേരള സന്ദര്‍ശന കഥയെ ചരിത്രകാരന്‍ ചോദ്യം ചെയ്യുന്നുണ്ട്.

എടെസായിലെ ചീയാത്ത ശരീരം, ഒര്ത്താനോയിലെ തലയോട്ടിയുല്‍പ്പെടെയുള്ള അസ്ഥിക്കൂടം, പത്മൂസിലെ തലയോട്ടി എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി മാര്‍തോമായുടെ ഭൌതികാവസിഷ്ടങ്ങളുണ്ട്.അതിനു പുറമേ ഇറ്റലിയിലെ മൂന്നു സ്ഥലങ്ങളിലുംഭൌതികാവസിഷ്ടങ്ങള്‍ കാണപ്പെടുന്നു .അപ്പോള്‍ ആകെ ആറെണ്ണമായി.ഇതിനു പുറമേ മുസലിലും മദ്രാസിലെ മൈലാപൂരിലും അസ്ഥിക്കൂടം കണ്ടെത്തിയിരിക്കുന്നു. അങ്ങനെ 9 ശഃരീരന്ഗളുള്ള വിചിത്ര കഥാപാത്രമാണ് തോമാശ്ലീഹ.

ഭൂമിശാസ്ത്രപരമായും സമയശാസ്ത്രപരമായും ഈ കഥക്ക് ചരിത്രത്തിന്‍റെ പിന്‍ബലമില്ല എന്നതിന് പുറമേ ഭാഷാശാസ്ത്രപരമായും ഇതൊരു കെട്ടുക്കഥയാണെന്നു ഇടമറുക് പുസ്തകത്തില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്.

തോമസിന്‍റെ കേരള സന്തര്‍ശനത്തെ കുറിച്ച് ഒന്നാം നൂറ്റാണ്ടിലെഴുതിയ മലയാളം പാട്ടാണ് തോമസ്‌ കേരളത്തില്‍ വന്നിട്ടുന്ടെന്നതിനു തെളിവായി കാണിച്ചു കൊണ്ട്‌ , സഭാമേധാവികള്‍ വിശ്വാസികളെ പറ്റിക്കുന്നത്.എന്നാല്‍ ഒന്നാം ശഃതകത്തില്‍് കേരളത്തില്‍ മലയാളം എന്ന ഭാഷയില്ല എന്ന് അവര്‍ക്കറിയില്ലല്ലോ. മലയാള ഭാഷ പില്‍കാലത്ത് രൂപപ്പെട്ടു വന്നതാണ്.അത് കൂടാതെ പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷം മാത്രം കേരളത്തില്‍ പ്രയോഗത്തില്‍ വന്ന "കുരിശു", 16ആം നൂറ്റാണ്ടില്‍ പ്രയോഗത്തില്‍ വന്ന "ക്രിസ്ത്വാബ്ദം" തുടങ്ങിയ വാക്കുകള്‍ ഈ പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ സെന്‍റ് തോമസ്‌ വന്ന കാലത്ത് കേരളത്തിലെ രാജാക്കന്മാര്‍ മരുമക്കത്തായക്കാരായിരുന്നു എന്ന സൂചനയും പാട്ടിലുണ്ട്.എന്നാല്‍ അക്കാലത്ത് മക്കത്തായമായിരുന്നെന്നും പാട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള മെത്രാന്മാരും രംബാന്മാരും അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നുള്ള ചില വസ്തുതകളും ഇടമറുക് ചൂണ്ടിക്കാണിക്കുന്നുണ്ട് .അതുപോലെ 'നാണമില്ലാത്ത നായന്മാര്‍' എന്ന ചില കടുത്ത പ്രയോഗങ്ങളും പാട്ടിലുണ്ട്.പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്മാര്‍ പ്രകടിപ്പിക്കുകയും എഴുതുകയും ചെയ്ത ശൈലിയാണിത്. ഈ ശൈലിയും പദപ്രയൊഗന്ഗളുമെല്ലാം കാണിക്കുന്നത് പോര്‍ച്ചുഗീസ് വരവിനു ശേഷം മാത്രമാണ് ഈ പാട്ട് എഴുതപ്പെട്ടിട്ടുള്ളതെന്നും ഇടമറുക് സ്ഥാപിക്കുന്നു .
കേരളം സന്ദര്‍ശിച്ച 'സെന്‍റ് തോമസ്‌ കഥക്ക്' ഒരു നിലനില്പുമില്ലാത്ത സാഹചര്യത്തില്‍ ആ കഥക്ക് പിന്നിലെ ഉദ്ദേശഃമെന്തെന്നും ലേഖകന്‍ വിശദീകരിക്കുന്നുണ്ട്.പോര്‍ച്ചുഗീസ് സാമ്രാജ്യം ഇന്ത്യയിലും ചൈനയിലും അമേരിക്കയിലും അടിച്ചേല്പ്പിക്കുന്നതിനും അതുവഴി ചൂഷണവും കൊള്ളയും നടത്തുന്നതിനും വേണ്ടി അവര്‍ മെനഞ്ഞെടുത്തതാണ് സെന്‍റ് തോമസ്‌ കഥയെന്നാണ് ഇടമറുകിന്‍റെ നിരീക്ഷണം. കേരളത്തിലെ നാട്ടു ക്രിസ്ത്യാനികളെ ഭരണത്തില്‍ കൊണ്ട് വരാനുള്ള രാഷ്ട്രീയാന്തരീക്ഷം ഈ കഥ സൃഷ്ടിക്കുന്നുണ്ട്.ലോകം ചുറ്റിയിരുന്ന പോര്ച്ചുഗീസുകാര്‍ക്ക് യുദ്ധം ചെയ്യാനും കച്ചവടം നടത്താനും, നന്നായി അറിയാമായിരുന്നെന്നും ഇടമറുക് പറയുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ ചരിത്രത്തെക്കുറിച്ച് നമുക്ക ലഭിച്ചിട്ടുള്ള ഏറ്റവും വസ്തു നിഷ്ടമായ രേഖ 'കോസ്മോസ് ഇന്ടികോം പ്ലെവൂസ്താസ്' എന്ന സഞ്ചാരിയുടെ റിപ്പോര്‍ട്ടാണ് .നാലാം ശതകത്തിനും ആറാം ശതകത്തിനും ഇടക്കാണ് കേരളത്തില്‍ ക്രിസ്തുമതം എത്തിയതെന്നും ഈ രേഖയില്‍ പറയുന്നു.എന്നാല്‍, സെന്‍റ് തോമസ് ഇവിടെ മതം പ്രസംഗിച്ച ഒരു വരിപോലും ഈ രേഖകളില്‍ പറയുന്നില്ല. അതുകൂടാതെ "മാര്‍ത്തോമ ക്രിസ്ത്യാനികള്‍" എന്ന പദവും മാര്‍ത്തോമപാരംബര്യവും പതിമൂന്നാം ശഃതകത്തോടുകോടിയാണു കേരളത്തില്‍ രൂപപ്പെട്ടതെന്നും ഗ്രന്ഥകാരന്‍ പുസ്തകത്തില്‍ സ്ഥാപിക്കുന്നു. എ ഡി നാലാം നൂറ്റാണ്ടിനു മുന്‍പ് നമ്പൂതിരിമാര്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ചരിത്രം വ്യക്തമാക്കുന്ന സാഹചര്യത്തില്‍, ഒന്നാം നൂറ്റാണ്ടില്‍ വന്ന സെന്‍റ് തോമസ്‌ എങ്ങിനെയാണ് നമ്പൂതിരിമാരെ മാര്‍ഗം കൂടിക്കുന്നതെന്ന രസകരമായ വസ്തുത ലേഖകന്‍ പങ്കുവേക്കുന്നുന്ടു .അത്കൊണ്ട്തന്നെ 'നമ്പൂതിരിമാരെ' മാറ്റം ചേര്‍ത്ത കഥ രൂപപ്പെടുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാനെന്നും ഇടമറുക് പറയുന്നു .

ബ്രാഹ്മണരെ മതം മാറ്റിക്കുക മാത്രമല്ല, ശിവക്ഷേത്രം പള്ളിയാക്കുക കൂടി ചെയ്ത കാര്യം റമ്പാന്‍ പാട്ടില്‍ പറയുന്നുണ്ട്.ഒന്നാം ശഃതകത്തില്‍് ഇന്നത്തേത് പോലെ കേരളത്തില്‍ ക്ഷേത്രങ്ങളില്ലായിരുന്നു എന്നുള്ള കാര്യവും പതിനാറാം ശതകത്തിനു ശേഷം കള്ളക്കഥകള്‍ രചിച്ച്ചവര്‍ക്ക് അറിയാമായിരുന്നില്ല.(750ലാണ് കേരളത്തില്‍ ഇന്നത്തെ രീതിയിലുള്ള ക്ഷേത്രങ്ങള്‍ ഉദ്ഭവിച്ചത്. ദ്രാവിഡ ദേവതകളും കാവുകളും ആയിരുന്നു ഒന്നാം ശഃതകത്തില്‍് കേരളത്തില്‍ ആരാധിക്കപ്പെട്ടിരുന്നത്).

പുസ്തകത്തിന്‍റെ 17ആം അധ്യായത്തില്‍ ക്രിസ്തു മതത്തിന്‍റെ കേരളത്തിലെ ഉദ്ഭവത്തെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും വസ്തുനിഷ്ടമായും ശഃസ്ത്രീയമായും ഗ്രന്ഥകാരന്‍് വിശദീകരിക്കുന്നു കൂടിയുണ്ട്‍. ദ്രാവിഡര്‍ പില്‍ക്കാലത്ത്‌ ബ്രാഹ്മണരായും, ബ്രാഹ്മണരുടെ ആശ്രിതരായ നായന്മാരായും, ക്രിസ്ത്യാനികളായും, മുസ്ലീങ്ങലായും രൂപാന്തരപ്പെട്ടപ്പോള്‍ ഈ പരിവര്തനങ്ങല്‍ക്കൊന്നും വഴങ്ങാതെ നിന്നവരാണ് ഈഴവരെന്നും തീയ്യരെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു .

പോര്‍ച്ചുഗീസുകാരില്‍ നിന്നാണ് ക്രിസ്ത്യാനികള്‍ക്ക് കൃഷി ചെയ്യാനുള്ള ഉത്തേജനം കിട്ടിയെന്ന സാധ്യതയും ക്രിസ്ത്യാനികളെ കൃഷി ചെയ്യാന്‍ പോര്‍ച്ചുഗീസുകാര്‍ സഹായിക്കുകയും അങ്ങനെ പോര്‍ച്ചുഗീസ് കാലത്ത് സാമ്പത്തികമായി ക്രിസ്ത്യാനികള്‍ അഭിവൃദ്ധിപ്പെട്ടുവെന്നും ഇടമറുക് പറയുന്നു."ക്രിസ്ത്യാനി" എന്ന മത വികാരമുണര്‍്ത്തി ഇത്തരത്തില്‍ ആ ക്രിസ്ത്യാനികളെ തന്നെ ദുരുപയോഗപ്പെടുത്തി ഇന്ത്യ മുഴുവന്‍ നിയന്ദ്രത്തിലാക്കുക എന്നതായിരുന്നു പോര്‍ച്ചുഗീസ് പദ്ധതി.

ഇടമറുകിന്‍റെ 'തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല' എന്ന ഈ പുസ്തകത്തെ പഠിച്ചെങ്കിലും വിശ്വസിച്ചെങ്കിലും ഒരു പള്ളി കാണുമ്പോള്‍ സെന്‍റ് തോമസിന്‍റെ ഒരു ചിത്രം കാണുമ്പോള്‍ അറിയാതെ പ്രാര്ത്തിച്ച്ചു പോകും .നൂറ്റാണ്ടുകളായി നടക്കുന്ന "കണ്ടീഷനിംഗ് " എന്ന പ്രക്രിയയുടെ ഫലം ഈ ഇരുപത്തിമൂന്നുകാരിയില്‍ കാണാതിരിക്കുമോ?. ഇടമറുകെന്നപണ്ഡിന്‍റെ പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു. ശരിയായ അറിവ് ഇത്തരത്തിലുള്ള ഏതു "കണ്ടീഷനിംഗിനേയും" തകര്‍ക്കാന്‍ ഉതകുന്നതായിരിക്കുമെന്നു സമാശ്വസിക്കുകയും ചെയ്യുന്നു ഞാന്‍.