Dec 26, 2009

ദി ബ്ലെസ്സിംഗ്




സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി കണ്ണു ദാനം ചെയ്ത അമ്മയുടെ കഥകളും മാതൃത്വത്തിണ്റ്റെ ധീരതയും നിര്‍വൃതിയുമെല്ലാം ഒട്ടേറെ സിനിമകളുടെ കഥകളൊ ഉപകഥകളൊ ആയിത്തീര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി സമൂഹം ഇച്ചിക്കുന്ന തരത്തിലുള്ള മാതൃഭാവം തണ്റ്റെ കുഞ്ഞിനൊടു പുലര്‍ത്താന്‍ കഴിയാത്ത മനോനിലയിലെത്തുന്ന കാതറീന്‍ എന്ന സ്ത്രീയുദെ കഥയാണുദി ബ്ളസ്സിംഗ്‌
അധികാര മനോഭാവം പുലര്‍ത്തുന്ന അമ്മയുടെ ആജ്ഞകള്‍ അനുസരണയൊടെ കേട്ടുവളര്‍ന്ന ഒരുപെണ്‍കുട്ടി തനിക്കു കുഞ്ഞുണ്ടാകുമ്പോള്‍ കുഞ്ഞിണ്റ്റെ ആഗ്രഹങ്ങള്‍ക്കൊത്തു ജീവിക്കാന്‍ നിര്‍ബന്ധിതയാവുകയാണ്‌.സ്വന്തം കുഞ്ഞിനോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത കാതറീന്‍ എന്ന അമ്മ ചുറ്റുമുള്ളവര്‍ക്കിടയില്‍ പാപിയായിത്തീരുകയാണു. കുഞ്ഞിണ്റ്റെ കരച്ചിലിനും തൂക്കക്കുറവിനും ഉത്തരവാദി താനെന്ന പാപിയായ അമ്മയാണെന്ന ബോധം അവളെ മനോവിഭ്രാന്തിയിലക്കു നയിക്കുന്നു. പിന്നീടു തണ്റ്റെ കുഞ്ഞിനെ വളര്‍ത്താന്‍ തണ്റ്റേതായ ഇടം കുടുംബത്തില്‍ വേണമെന്നു തണ്റ്റെ ഭര്‍ത്താവിനൊടും അമ്മയൊടും കലഹിച്ച്‌ വീടുവിട്ടുപോകാന്‍ ധൈര്യം കാണിക്കുന്നവളുമാണു കാതറീന്‍.
അമ്മയൊടുള്ള അടുപ്പകുറവും ഭര്‍ത്താവിണ്റ്റെ അസാന്നിധ്യവും കാതറീണ്റ്റെ ഉത്തരവാധിത്വം വര്‍ധിപ്പിക്കുന്നു. ആത്മസംഘര്‍ഷങ്ങളെല്ലാം കുഞ്ഞിനോടുള്ള വിപ്രതിപത്തിക്ക്‌ ആക്കം കൂട്ടുകയാണു ഫലത്തില്‍ ചെയ്യുന്നതു. എന്നാല്‍ നിസ്സഹായമായ തണ്റ്റെ അവസ്ഥയെ മനസ്സിലാക്കാന്‍ ശ്രമിക്കാതെനീ പാപിയാണു കുറ്റക്കാരിയാണുഎന്നു പറയാന്‍ മാത്രമെ ഭര്‍ത്താവിനും അമ്മയ്ക്കും ആകുന്നുള്ളൂ.
അമ്മയാകട്ടെ സഹോദരിയാകട്ടെ സ്വന്തമ്മായ ഇടം എവിടെ ഒരു വ്യക്തിക്കു ലഭിക്കുന്നോ അവിടെ അവള്‍ക്കു തണ്റ്റെ ഉതരവാദിത്വങ്ങല്‍ നിറവേറ്റാന്‍ സധിക്കും എന്നു തെളിയിച്ചു കൊണ്ടാണു സിനിമ അവസാനിക്കുന്നതു. അമ്മയെന്നും അച്ചനെന്നുമുള്ള വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ നിന്നു കൊണ്ടു ഉത്തരവാധിത്വം നിറവേറ്റണമെന്ന ചില ധാരണകളെ പൊളിച്ചെഴുതുന്ന സിനിമ കൂടിയാണുദി ബ്ളസ്സിംഗ്‌

No comments: