Oct 30, 2010

നമ്മുടെ സഹയാത്രികര്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു


വര്‍ഗീയ ചേരിതിരിവുകളിലൂടെ UDF ഒട്ടുമിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നേടിയ തിരഞ്ഞെടുപ്പ് വിധി പുറത്തു വന്ന ദിവസം യാത്ര ഒഴിവാക്കാമെന്നു അച്ചന്‍ സൂചന നല്‍കിയെങ്കിലും ഇത്തരത്തിലുള്ള ദിവസങ്ങളിലല്ലേ നമ്മള്‍ പുറത്തിറങ്ങി ലോകം കാണേണ്ഡതെന്ന ചിന്ത എന്നെ യാത്രക്ക് കൂടുതല്‍ പ്രേരിപ്പിച്ചു . അത് മാത്രമല്ല അധ്യാപികയെന്ന പുതിയ ആനന്ദം കോളേജില്‍ കുട്ടികളോടൊപ്പം അല്‍പ സമയം കൂടി ചിലവഴിക്കാന്‍ എന്നെ പ്രിരിപ്പിക്കുകയും ചെയ്തു .എന്ത് തന്നെയായാലും ബസ്‌ കിട്ടിയപ്പോള്‍ നേരം സ്ന്ധ്യയായി . പച്ച ക്കൊടിയുടെ പ്രകടനങ്ങളിലൂടെ ബസ്‌ നിരങ്ങി നീങ്ങി .ഒടുവില്‍ പ്രതീക്ഷിച്ചപോലെ വഴിയില്‍ ഇറങ്ങേണ്ടി വന്നു …മറ്റൊരു ബസ്‌ മാറിക്കേറാന്‍ അധികം ബുദ്ധിമുട്ടിയില്ല . തിരക്കില്‍ പെട്ട് ബസിന്‍റെ പിന്‍വാതിലിലൂടെ കയറേണ്ടി വന്നു . ആദ്യം പകച്ചെങ്കിലും സഹയാത്രികരുടെ മര്യാദ എന്നെ ഏറെ ആശ്വസിപ്പിച്ചു .ട്രെയിന്‍ കള്‍ച്ചര്‍ ബസ് യാത്രികര്‍ക്കും പകര്‍ന്നു കിട്ടിയോ .അതോ പണ്ടു ട്രെയിനില്‍ മാത്രം കണ്ടിരുന്ന വിദ്യാഭ്യാസ്ടമുള്ള ചെറുപ്പക്കാര്‍ ഇന്ന് എല്ലായിടത്തും എത്തപെട്ടോ .
ബസില്‍
തൂങ്ങിനില്കാന്‍ സമപ്രായക്കാരും അല്ലാത്തവരുമായി നിരവധി പേരുണ്ടായിരുന്നു കൂടെ . അതും മണിക്കൂര്‍ നീണ്ട യാത്രയില്‍ . എന്നാല്‍ മര്യാദയില്ലാത്ത ഒരു നോട്ടം പോലും എനിക്ക് നേരിടേണ്ടി വനില്ല . ഇതൊന്നും പോരാഞ്ഞു കയ്യിലുണ്ടായിരുന്ന എന്‍റെ ബാഗും സാധനങ്ങളും വരെ പിടിച്ചു ഒരു യാത്രികന്‍ എന്നെ സഹായിക്കുകയും ചെയ്തു …ഒരു പക്ഷെ ഇത് അത്ര വല്യ അല്ഭുതമൊന്നും അല്ലായിരിക്കാം. എങ്കിലും അളവില്‍ കവിഞ്ഞ ഒരു സന്തോഷവും ആത്മവിശ്വാസവും യാത്ര നല്‍കി എന്ന് പറയാതെ വയ്യ ..സന്തോഷാദിക്യതാല് സുഹൃതുക്കളോടെല്ലാം അനുഭവം പങ്കു വെക്കാനും മറന്നില്ല …മിക്കവരും ഇങ്ങനെ പ്രതികരിച്ചു .

സ്ത്രീകള്‍ പ്രതിഷേധിക്കാന്‍ പഠിച്ചത് പുരുഷന്മാരെ ഭയപ്പെടുത്തുന്നു .കാഴ്ച്ചയില്‍ ധൈര്യമുള്ളപെണ്‍കുട്ടികളോട് കളിക്കാന്‍ അത്തരക്കാര്‍ ഭയപ്പെടും പ്രത്യേകിച്ചു ആള്‍ക്കൂട്ടത്തിനിടയില്‍ ”.

ഒരു പക്ഷെ സത്യമുള്ള വാക്കുകലായിരിക്കാം ഇവ, എന്നാല്‍ എല്ലായ്പോഴും ബാധകമല്ലാത്ത ചില സത്യങ്ങള്‍.

സാധാരണമായ അനുഭവം എന്റേത് മാത്രമാണ് . അത് കൊണ്ട് തന്നെ . ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ഇതിനെ ഇങ്ങനെ കാണുന്നു . സ്നേഹമുള്ളവരാണ് ഇന്ന് ഞാന്‍ ഓരോ ബസ്‌ സ്റ്റാന്റ്റിലും റെയില്‍വേ സ്റ്റേഷനിലുംബസിലും കണ്ടുമുട്ടുന്ന എന്‍റെ സഹയാത്രികര്‍ ….എന്‍റെ അയല്‍വീട്ടിലെ ചേച്ചിമാര്‍ പറഞ്ഞു കേട്ട ദുരനുഭവങ്ങള്‍ഇന്നെനിക്കു കുറവാണ്നന്നേ കുറഞ്ഞുഒറ്റപ്പെട്ട അനുഭവങ്ങളിലെ വില്ലന്മാരെ സമൂഹത്തിന്‍റെ ശ്രദ്ധനല്‍കേണ്ട അശരണ വിഭാഗക്കാരായ് കാണാന്‍ ഞാനാഗ്രഹിക്കുന്നു ….. ഒരു പക്ഷെ സ്ത്രീ ശരീരത്തെ വില്പ്പനച്ച്ചരക്കാക്കുന്നവര്‍ ഇത്തരം സാധാരനക്കാരെക്കള്‍ അധികം AC കംപാര്‍ത്മെന്റില്‍ ഇരുന്നും പ്ലൈനില്‍കയറിയും യാത്രചെയ്യുന്നവരിലായിരിക്കാം . അത്തരം വന്‍ സ്രാവുകളെ ഇനി നമുക്ക് പഴിചാരാം . “തിങ്ങിനിറഞ്ഞ ബസില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എനിക്ക് യാത്രചെയ്യാന്‍ സൗകര്യം തന്ന എന്‍റെസഹയാത്രികരെ ഞാന്‍ വിശ്വസിക്കുന്നു ….എന്‍റെ ധൈര്യത്തെ നിങ്ങള്‍ ഭയപ്പെടുന്നു എന്ന വാദത്തേക്കാളധികം നിങ്ങള്‍ ഒരു യദാര്‍ത്ഥ സഹ യാത്രികനായ് തീര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കാന്‍ അഗ്ഗ്രഹിക്കുന്നു. ആഗ്രഹം മാത്രമല്ല തീര്‍ച്ചയായും എന്‍റെ വിശ്വാസവും അത് തന്നെ

Oct 15, 2010

ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാഴ്ച്ച

ഓര്‍ക്കാന്‍ മറന്നു പോയ പല അനുഭവങ്ങളുടെയും വീണ്ടെടുക്കലാണ് ഇന്നെനിക്കു കലാലയം. ഇരുണ്ട ഇടനാഴികകള്‍ക്ക് എന്‍റെ ശബ്ദം ഇന്നന്യമാണ്. യൌവ്വനം തുടിക്കുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലാണ് ഇന്ന് ഞാനെങ്കിലും ഞാന്‍ മാത്രം യൌവ്വനത്തെ വീണ്ടെടുക്കാനാകാതെ ഉഴലുകയാണ്.

ഹോസ്റ്റല്‍ ഇടനാഴികകള്‍ക്കിരുവശഃവുമുള്ള കോമണ്‍ ബാത്രൂമിന് പോലുമുണ്ട് പറയാന്‍ ഒത്തിരി കഥകള്‍.ഞാനും ഉത്തരയും ഉറക്കെ സ്വകാര്യങ്ങള്‍ പറഞ്ഞ രാത്രികള്‍. ആര്‍ത്തു ചിരിച്ച പകലുകള്‍. പിണങ്ങിയിരുന്ന ക്ലാസ് മുറികള്‍.അങ്ങനെയങ്ങനെ.......... ഡോണാ, ഞാന്‍ കരയുമ്പോള്‍ എന്ടടുക്കല്‍ വന്നിരുന്നെന്നെ കെട്ടിപിടിച്ച് കൊണ്ടു, അനുഭവങ്ങളെ ഓര്‍മകളുടെ ഭാഗമാക്കാന്‍ നീ ശീലിപ്പിച്ച - ആ കാലം; കാലാലായ ജീവിതം. ഹാ കഷ്ടം. ആ ആര്പ്പുവിളികള്‍ക്കൊപ്പം ദുഖങ്ങളെയും എനിക്ക് ഇന്ന് നഷ്ട്മാകുന്നു.i badly miss those cries and sorrows.

എന്‍റെ കലാലയത്തിലേക്ക്‌ ഇത് പോലൊരു തിരിച്ചു പോക്കല്ല ഞാനാഗ്രഹിച്ച്ചത്.പലപ്പോഴും മൂടുപടം അഴിച്ചു വെച്ച് അവര്‍ക്കിടയിലേക്ക് ഇരന്ഗിച്ചെല്ലണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരെല്ലാമോ തിരുത്തുന്നു....ആരും അടിചേല്പ്പിക്കുന്നതല്ല വേഷം. കാര്യത്തില്‍ ഞാന്‍ കാലത്തെ മാത്രമേ പഴി ചാരൂ.എന്നില്‍ നിന്നും യൌവ്വനം കട്ട് കൊണ്ട് പോയ എന്‍റെ എക്കാലത്തെയും ശത്രു.

കാമ്പസിനെ ചുവപ്പണിയിക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ ഇന്നും ഞാന്‍ രണ്ടു യുവ മിഥുനങ്ങ്ള്‍് കെട്ടിപ്പിടിക്കുന്നതു കണ്ടു. കണ്ണടച്ച് പതിയെ അകലാനെ എനിക്ക് കഴിഞ്ഞുള്ളു. അവരെ ഞാന്‍ റൂമിലേക്ക്‌ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കണമെന്ന പാഠം ഉപദേശിക്കാന്‍ ഒത്തിരി പേരുണ്ട്.എന്തോ കഴിഞ്ഞില്ല.കഴിയണമെന്ന് ഓര്‍മിപ്പിക്കാന്‍ കുട്ടികള്‍ തന്നെ എപ്പോഴും ചുറ്റിലുമുണ്ടാവുന്നു . ഒരു നീട്ടിയുള്ള "മിസ്സ്‌"വിളിയുമായ്‌.

Oct 12, 2010

തോമ ശ്ലീഹ വന്നിട്ടേയില്ല!!!?

പുരാണങ്ങളേക്കാളും ഐതിഹ്യങ്ങളെക്കാളും ചരിത്രത്തില്‍ വിശ്വസമാര്‍പ്പിക്കുന്നവന്‍ യുക്തിവാദിയാകുന്നു.അതേ സമയം പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ യുക്തിവാദികള്‍ ചരിത്രകാരന്മാരായിത്തീരുകയും ചെയ്യുന്നു . ക്രിസ്തു മത അധ്യക്ഷന്മാരും ഭക്തന്മാരും സെന്‍റ് തോമസിന്‍റെ കേരള പ്രവേശന കഥയെ അന്ഗീകൃതമായ ഒരു ചരിത്ര വസ്തുത ആയി കണക്കാക്കുന്നു.ആ നിലക്ക് അത് ശരിയാണോ എന്ന് ചരിത്രദൃഷ്ട്യാ പരിശോധിക്കേണ്ട ചുമതല ഏറ്റെടുത്തു കൊണ്ടു, കൃത്യവും ശ്രാസ്ത്രീയവുമ് ആഴത്തിലുള്ളതുമായ പഠനം നടത്തിയ വ്യക്തിയാണ് ജോസഫ്‌ ഇടമറുക്.അദ്ദേഹം എഴുതിയ പുസ്തകമാണ് "സെന്‍റ് തോമസ്‌ കേരളത്തില്‍ വന്നിട്ടില്ല".പുതുതലമുറക്ക്‌, പ്രത്യേകിച്ച് ഇന്റര്‍നെറ്റ്‌ തലമുറക്കായി ഈ ചരിത്രകാരനെ പരിചയപ്പെടുത്തുന്ന ദൗത്യം ഞാന്‍ ഏറ്റെടുക്കുകയാണ് .
ക്രിസ്തുവിന്‍റെ പ്രധാന ശിഷ്യന്‍്മാര്‍് നടത്തിയ മത പ്രചാരണത്തിന്‍റെ കഥയെന്ന വിശ്വാസത്തിലാണ് 'അപോസ്തല പ്രവൃത്തികള്‍' എന്ന പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.ശിഷ്യന്മാരുടെ കൂട്ടത്തില്‍ ഒരു തോമസിനെ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ഠെങ്കിലും ഈ തോമസ്‌ എവിടെയെങ്കിലും മതപ്രചാരണം നടത്തിയതായി അതില്‍ പറയുന്നില്ല.റോമന്‍ കാത്തോലിക്കരും പാശ്ചാത്യര്‍ മിക്കവാറും സെന്‍റ്തോമസിന്‍റെ കേരളത്തിലെ മത പ്രചാരണ കഥ നിഷേധിക്കുന്നവരാണ്.റോമന്‍ കാത്തോലിക്ക സഭ ഔദ്യോഗികമായി സെന്‍റ് തോമസ്‌ കേരളത്തില്‍ വന്നു എന്ന് സമ്മതിക്കുന്നില്ല എന്ന്,ആറാമന്‍ മാര്‍പ്പാപയുടെ പ്രസംഗമുദ്ധരിച്ചു ഇടമറുക് പുസ്തകത്തില്‍പറയുന്നുണ്ട് .

'യൂദ തോമയുടെ നടപടികള്‍' എന്ന ഗ്രന്ഥത്തില്‍ തോമ പോയ സ്ഥലം ഇന്ത്യ ആണെന്ന് പറയുന്നുന്ടെങ്ങിലും ഇന്ത്യയിലെ ഇടങ്ങളെന്ന് പറയപ്പെടുന്ന , കരിഷ്, മിഗ്ദോനിയ, സിഫോര്‍ എന്നീ സ്ഥലങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ നാമങ്ങളല്ല. കേരളത്തിലാണ് ഈ കഥ നടന്നതെന്നതിനെ കുറിച്ചുള്ള വിവരമോ, 7പള്ളികളുടെ കാര്യമോ, നമ്പൂതിരിമാരെ മാര്‍ഗത്തില്‍ ചേര്‍ത്ത കാര്യമോ അതിലെവിടെയും സൂചിപ്പിചിട്ടുപൊലുമില്ല. അത് കൂടാതെ അക്കാലത്ത് അമേരിക്കയിലുള്ള ഒരു വലിയ പ്രദേശവും ഏഷ്യയുടെ ഒരു വലിയ ഭാഗവും അതായത് ഭൂഗോളത്തിന്‍റെ ഒരു വലിയ ഭാഗം ഇന്ത്യ എന്നാണു അറിയപ്പെട്ടിരുന്നതും.ഇന്ത്യയിലെ മസ്ദായി രാജാവിന്‍റെ രാജ്യത്ത് വെച്ചാണ് തോമാശ്ലീഹ മരിച്ചതെന്നാണ് 'യൂദതോമയുടെ നടപടികളില്‍' പറയുന്നത് .എന്നാല്‍ മസ്ദായി ഒരു ഇന്ത്യന്‍ ദേശമല്ല. സെന്‍റ് തോമസ്‌ ഇന്ത്യയില്‍ വന്നു എന്ന കെട്ടുകഥയുടെ ആദ്യ കുരുക്കു ഇടമറുക് അഴിക്കുന്നതിങ്ങനെയാണ്.

ഭൂമിശാസ്ത്ര വിജ്ഞാനമില്ലാത്തവ
ന്‍റെ പുലഭ്യങ്ങളാണ് സെന്‍റ് തോമസിനെ കുറിച്ചുള്ള വിവിധ കൃതികളിലും എഴുതപ്പെട്ടിട്ടുള്ളതെന്നു എഴുത്തുകാരന്‍ ഓരോ കഥയും പ്രത്യേകം പരാമര്ശിഛു വിശദീകരിക്കുന്നുമുണ്ട് പുസ്തകത്തില്‍.അതിലൊന്നാണ് താഴെ കൊടുക്കുന്നത്.

"ഇന്ത്യയില്‍ വെച്ച് മരണമടഞ്ഞ സെന്‍റ് തോമസിന്‍റെ മൃതദേഹം ഏതാനും വര്‍്ഷന്ഗല്ക്കുള്ളില്‍് എടെസയില്‍ എത്തിയെന്നാണ് വിശ്വാസം. എദെസായ്ല്‍് വച്ച് വ്യാപാരികള്‍ അസ്ഥി നല്‍കിയപ്പോള്‍ മെത്രാപ്പോലീത പെരുന്നാള്‍ കഴിക്കാന്‍ ആജ്ഞ നല്‍കിയെന്നും, രാജാവ് പള്ളി പണിയിച്ച്ചുവെന്നും പറഞ്ഞത് സഭ ചരിത്രകാരനായ പാറേട്ടു തന്നെയാണ്. എന്നാല്‍ എടെസായില്‍, 'മെത്രാന്‍' എന്ന പടവിയുണ്ടായത് രണ്ടാം ശഃതകത്തിലാണ്. ഏതാണ്ട് എഡി 165നോടടുത്ത് മൃതദേഹം അവിടെയെത്തി എന്ന് വേണം കരുതാന്‍. എന്നാല്‍ ക്രിസ്ത്യാനികള്‍ പറയുന്ന പാരമ്പര്യം ശഃരിയാണെന്കില്‍് എഡി 70നടുത്താണ് മാര്‍ത്തോമ ശ്ലീഹ വധിക്കപ്പെട്ടത്. അദ്ധേഹത്തെ വധിച്ച രാജാവ് കല്ലറ തുറന്നപ്പോള്‍ അത് എടെസായിലേക്ക് മാറ്റപ്പെട്ടു എന്ന് തിരിച്ചറിയുകയും ചെയ്തു . എന്ന് വെച്ചാല്‍ പത്തു ഇരുപതു വര്‍ഷത്തിനകം അത് നടക്കണം . AD 165വരെ അന്നത്തെ രാജാവ് ജീവിച്ചിരിക്കില്ല.എടെസായിലെ ക്രിസ്തുമതത്തിന്‍റെ ചരിത്രവുമായി ഒപ്പിക്കാനാണ് അസ്ഥി കൊണ്ടുപോയ തീയതി മാറ്റിയത്.അപ്പോള്‍ നടപടി ക്രമത്തിലെ കഥയുമായി പൊരുത്തക്കേട് വന്നു.ഇങ്ങനെ ഭൂമിസാസ്ത്രപരമായും സമയശാസ്ത്രപരമായും നിരവധി പോരുത്തക്കെടുകളുള്ള കഥയായി പുസ്തകത്തിലുടനീളം സെന്‍റ് തോമസിന്‍റെ കേരള സന്ദര്‍ശന കഥയെ ചരിത്രകാരന്‍ ചോദ്യം ചെയ്യുന്നുണ്ട്.

എടെസായിലെ ചീയാത്ത ശരീരം, ഒര്ത്താനോയിലെ തലയോട്ടിയുല്‍പ്പെടെയുള്ള അസ്ഥിക്കൂടം, പത്മൂസിലെ തലയോട്ടി എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി മാര്‍തോമായുടെ ഭൌതികാവസിഷ്ടങ്ങളുണ്ട്.അതിനു പുറമേ ഇറ്റലിയിലെ മൂന്നു സ്ഥലങ്ങളിലുംഭൌതികാവസിഷ്ടങ്ങള്‍ കാണപ്പെടുന്നു .അപ്പോള്‍ ആകെ ആറെണ്ണമായി.ഇതിനു പുറമേ മുസലിലും മദ്രാസിലെ മൈലാപൂരിലും അസ്ഥിക്കൂടം കണ്ടെത്തിയിരിക്കുന്നു. അങ്ങനെ 9 ശഃരീരന്ഗളുള്ള വിചിത്ര കഥാപാത്രമാണ് തോമാശ്ലീഹ.

ഭൂമിശാസ്ത്രപരമായും സമയശാസ്ത്രപരമായും ഈ കഥക്ക് ചരിത്രത്തിന്‍റെ പിന്‍ബലമില്ല എന്നതിന് പുറമേ ഭാഷാശാസ്ത്രപരമായും ഇതൊരു കെട്ടുക്കഥയാണെന്നു ഇടമറുക് പുസ്തകത്തില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്.

തോമസിന്‍റെ കേരള സന്തര്‍ശനത്തെ കുറിച്ച് ഒന്നാം നൂറ്റാണ്ടിലെഴുതിയ മലയാളം പാട്ടാണ് തോമസ്‌ കേരളത്തില്‍ വന്നിട്ടുന്ടെന്നതിനു തെളിവായി കാണിച്ചു കൊണ്ട്‌ , സഭാമേധാവികള്‍ വിശ്വാസികളെ പറ്റിക്കുന്നത്.എന്നാല്‍ ഒന്നാം ശഃതകത്തില്‍് കേരളത്തില്‍ മലയാളം എന്ന ഭാഷയില്ല എന്ന് അവര്‍ക്കറിയില്ലല്ലോ. മലയാള ഭാഷ പില്‍കാലത്ത് രൂപപ്പെട്ടു വന്നതാണ്.അത് കൂടാതെ പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷം മാത്രം കേരളത്തില്‍ പ്രയോഗത്തില്‍ വന്ന "കുരിശു", 16ആം നൂറ്റാണ്ടില്‍ പ്രയോഗത്തില്‍ വന്ന "ക്രിസ്ത്വാബ്ദം" തുടങ്ങിയ വാക്കുകള്‍ ഈ പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ സെന്‍റ് തോമസ്‌ വന്ന കാലത്ത് കേരളത്തിലെ രാജാക്കന്മാര്‍ മരുമക്കത്തായക്കാരായിരുന്നു എന്ന സൂചനയും പാട്ടിലുണ്ട്.എന്നാല്‍ അക്കാലത്ത് മക്കത്തായമായിരുന്നെന്നും പാട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള മെത്രാന്മാരും രംബാന്മാരും അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നുള്ള ചില വസ്തുതകളും ഇടമറുക് ചൂണ്ടിക്കാണിക്കുന്നുണ്ട് .അതുപോലെ 'നാണമില്ലാത്ത നായന്മാര്‍' എന്ന ചില കടുത്ത പ്രയോഗങ്ങളും പാട്ടിലുണ്ട്.പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്മാര്‍ പ്രകടിപ്പിക്കുകയും എഴുതുകയും ചെയ്ത ശൈലിയാണിത്. ഈ ശൈലിയും പദപ്രയൊഗന്ഗളുമെല്ലാം കാണിക്കുന്നത് പോര്‍ച്ചുഗീസ് വരവിനു ശേഷം മാത്രമാണ് ഈ പാട്ട് എഴുതപ്പെട്ടിട്ടുള്ളതെന്നും ഇടമറുക് സ്ഥാപിക്കുന്നു .
കേരളം സന്ദര്‍ശിച്ച 'സെന്‍റ് തോമസ്‌ കഥക്ക്' ഒരു നിലനില്പുമില്ലാത്ത സാഹചര്യത്തില്‍ ആ കഥക്ക് പിന്നിലെ ഉദ്ദേശഃമെന്തെന്നും ലേഖകന്‍ വിശദീകരിക്കുന്നുണ്ട്.പോര്‍ച്ചുഗീസ് സാമ്രാജ്യം ഇന്ത്യയിലും ചൈനയിലും അമേരിക്കയിലും അടിച്ചേല്പ്പിക്കുന്നതിനും അതുവഴി ചൂഷണവും കൊള്ളയും നടത്തുന്നതിനും വേണ്ടി അവര്‍ മെനഞ്ഞെടുത്തതാണ് സെന്‍റ് തോമസ്‌ കഥയെന്നാണ് ഇടമറുകിന്‍റെ നിരീക്ഷണം. കേരളത്തിലെ നാട്ടു ക്രിസ്ത്യാനികളെ ഭരണത്തില്‍ കൊണ്ട് വരാനുള്ള രാഷ്ട്രീയാന്തരീക്ഷം ഈ കഥ സൃഷ്ടിക്കുന്നുണ്ട്.ലോകം ചുറ്റിയിരുന്ന പോര്ച്ചുഗീസുകാര്‍ക്ക് യുദ്ധം ചെയ്യാനും കച്ചവടം നടത്താനും, നന്നായി അറിയാമായിരുന്നെന്നും ഇടമറുക് പറയുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ ചരിത്രത്തെക്കുറിച്ച് നമുക്ക ലഭിച്ചിട്ടുള്ള ഏറ്റവും വസ്തു നിഷ്ടമായ രേഖ 'കോസ്മോസ് ഇന്ടികോം പ്ലെവൂസ്താസ്' എന്ന സഞ്ചാരിയുടെ റിപ്പോര്‍ട്ടാണ് .നാലാം ശതകത്തിനും ആറാം ശതകത്തിനും ഇടക്കാണ് കേരളത്തില്‍ ക്രിസ്തുമതം എത്തിയതെന്നും ഈ രേഖയില്‍ പറയുന്നു.എന്നാല്‍, സെന്‍റ് തോമസ് ഇവിടെ മതം പ്രസംഗിച്ച ഒരു വരിപോലും ഈ രേഖകളില്‍ പറയുന്നില്ല. അതുകൂടാതെ "മാര്‍ത്തോമ ക്രിസ്ത്യാനികള്‍" എന്ന പദവും മാര്‍ത്തോമപാരംബര്യവും പതിമൂന്നാം ശഃതകത്തോടുകോടിയാണു കേരളത്തില്‍ രൂപപ്പെട്ടതെന്നും ഗ്രന്ഥകാരന്‍ പുസ്തകത്തില്‍ സ്ഥാപിക്കുന്നു. എ ഡി നാലാം നൂറ്റാണ്ടിനു മുന്‍പ് നമ്പൂതിരിമാര്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ചരിത്രം വ്യക്തമാക്കുന്ന സാഹചര്യത്തില്‍, ഒന്നാം നൂറ്റാണ്ടില്‍ വന്ന സെന്‍റ് തോമസ്‌ എങ്ങിനെയാണ് നമ്പൂതിരിമാരെ മാര്‍ഗം കൂടിക്കുന്നതെന്ന രസകരമായ വസ്തുത ലേഖകന്‍ പങ്കുവേക്കുന്നുന്ടു .അത്കൊണ്ട്തന്നെ 'നമ്പൂതിരിമാരെ' മാറ്റം ചേര്‍ത്ത കഥ രൂപപ്പെടുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാനെന്നും ഇടമറുക് പറയുന്നു .

ബ്രാഹ്മണരെ മതം മാറ്റിക്കുക മാത്രമല്ല, ശിവക്ഷേത്രം പള്ളിയാക്കുക കൂടി ചെയ്ത കാര്യം റമ്പാന്‍ പാട്ടില്‍ പറയുന്നുണ്ട്.ഒന്നാം ശഃതകത്തില്‍് ഇന്നത്തേത് പോലെ കേരളത്തില്‍ ക്ഷേത്രങ്ങളില്ലായിരുന്നു എന്നുള്ള കാര്യവും പതിനാറാം ശതകത്തിനു ശേഷം കള്ളക്കഥകള്‍ രചിച്ച്ചവര്‍ക്ക് അറിയാമായിരുന്നില്ല.(750ലാണ് കേരളത്തില്‍ ഇന്നത്തെ രീതിയിലുള്ള ക്ഷേത്രങ്ങള്‍ ഉദ്ഭവിച്ചത്. ദ്രാവിഡ ദേവതകളും കാവുകളും ആയിരുന്നു ഒന്നാം ശഃതകത്തില്‍് കേരളത്തില്‍ ആരാധിക്കപ്പെട്ടിരുന്നത്).

പുസ്തകത്തിന്‍റെ 17ആം അധ്യായത്തില്‍ ക്രിസ്തു മതത്തിന്‍റെ കേരളത്തിലെ ഉദ്ഭവത്തെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും വസ്തുനിഷ്ടമായും ശഃസ്ത്രീയമായും ഗ്രന്ഥകാരന്‍് വിശദീകരിക്കുന്നു കൂടിയുണ്ട്‍. ദ്രാവിഡര്‍ പില്‍ക്കാലത്ത്‌ ബ്രാഹ്മണരായും, ബ്രാഹ്മണരുടെ ആശ്രിതരായ നായന്മാരായും, ക്രിസ്ത്യാനികളായും, മുസ്ലീങ്ങലായും രൂപാന്തരപ്പെട്ടപ്പോള്‍ ഈ പരിവര്തനങ്ങല്‍ക്കൊന്നും വഴങ്ങാതെ നിന്നവരാണ് ഈഴവരെന്നും തീയ്യരെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു .

പോര്‍ച്ചുഗീസുകാരില്‍ നിന്നാണ് ക്രിസ്ത്യാനികള്‍ക്ക് കൃഷി ചെയ്യാനുള്ള ഉത്തേജനം കിട്ടിയെന്ന സാധ്യതയും ക്രിസ്ത്യാനികളെ കൃഷി ചെയ്യാന്‍ പോര്‍ച്ചുഗീസുകാര്‍ സഹായിക്കുകയും അങ്ങനെ പോര്‍ച്ചുഗീസ് കാലത്ത് സാമ്പത്തികമായി ക്രിസ്ത്യാനികള്‍ അഭിവൃദ്ധിപ്പെട്ടുവെന്നും ഇടമറുക് പറയുന്നു."ക്രിസ്ത്യാനി" എന്ന മത വികാരമുണര്‍്ത്തി ഇത്തരത്തില്‍ ആ ക്രിസ്ത്യാനികളെ തന്നെ ദുരുപയോഗപ്പെടുത്തി ഇന്ത്യ മുഴുവന്‍ നിയന്ദ്രത്തിലാക്കുക എന്നതായിരുന്നു പോര്‍ച്ചുഗീസ് പദ്ധതി.

ഇടമറുകിന്‍റെ 'തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല' എന്ന ഈ പുസ്തകത്തെ പഠിച്ചെങ്കിലും വിശ്വസിച്ചെങ്കിലും ഒരു പള്ളി കാണുമ്പോള്‍ സെന്‍റ് തോമസിന്‍റെ ഒരു ചിത്രം കാണുമ്പോള്‍ അറിയാതെ പ്രാര്ത്തിച്ച്ചു പോകും .നൂറ്റാണ്ടുകളായി നടക്കുന്ന "കണ്ടീഷനിംഗ് " എന്ന പ്രക്രിയയുടെ ഫലം ഈ ഇരുപത്തിമൂന്നുകാരിയില്‍ കാണാതിരിക്കുമോ?. ഇടമറുകെന്നപണ്ഡിന്‍റെ പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു. ശരിയായ അറിവ് ഇത്തരത്തിലുള്ള ഏതു "കണ്ടീഷനിംഗിനേയും" തകര്‍ക്കാന്‍ ഉതകുന്നതായിരിക്കുമെന്നു സമാശ്വസിക്കുകയും ചെയ്യുന്നു ഞാന്‍.

Apr 29, 2010

വേദിയിലെ സ്ത്രീ അസ്സല്‍ അമ്മ തന്നെ, സന്ദേഹം വേണ്ട



ജെ. ദേവികയുടെ 'മാധ്യമങ്ങളിലെ ന്യൂനപക്ഷങ്ങള്‍' എന്ന ക്ലാസ്സ്‌ ഈയിടെ കേള്‍ക്കാനിടയായി ….സംവാദങ്ങളിലൂടെ ക്ലാസ്സ്‌ മുറുകി . ചോദ്യങ്ങളില്‍ നിന്നാണല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുന്നത് ഉത്തരങ്ങളില്‍ നിന്നും പുതിയ ചോദ്യങ്ങളും . എന്നാല്‍ അന്നുണ്ടായ സംവാദം എന്റ്റെ ഉള്ളില്‍ കുറച്ചു നാളായുണ്ടായ ഒരു ചെറിയ ചോദ്യത്തിന് വലിയ ഒരു ഉത്തരം തന്നു .സാഹചര്യം ഞാന്‍ വിശദമാക്കാം .

ഈയിടെ മലയാളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക മാധ്യമ ലോകത്തേക്കുള്ള തന്റ്റെ കടന്നു വരവിനെ ഏറെ പശ്ചാത്തപിച്ചു കൊണ്ട് എന്നോട് പറയുകയുണ്ടായി .മാനാജ്മെന്റ്റ് സമീപനത്തോടുള്ള ഇഷ്ടക്കേടും, വാസ്ത്തവ വിരുദ്ധവും വികൃതവുമായ വാര്‍ത്ത കെട്ടിച്ചമക്കുന്നതിലുള്ള അത്രിപ്തിയുമാണ് ഈ പശ്ചാത്തപത്തിന് പിന്നിലെന്ന് ഞാന്‍ കരുതി . എന്നാല്‍ കാരണം ആരഞ്ഞപ്പോള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു മറുപടി . ഒരു സ്ത്രീക്ക് മാധ്യമ ലോകത്ത് പിടിച്ചു നില്‍കാന്‍ഏറെ ബുദ്ധിമുട്ടണം എന്നായിരുന്നു മറുപടി . ഭര്‍ത്താവും കുട്ടികളും ഉള്ള ഒരു സ്ത്രീക്ക് അത്ര എളുപ്പമല്ല മാധ്യമാലോകത്തുള്ള നിലനില്പെന്നു പറഞ്ഞു . ഭര്‍ത്താവിനു വെച്ച് വിളംബണ്ടേ , കുട്ടിയുടെ കൂടെ പ്പോഴും ഉണ്ടാവണ്ടേ എന്ന് എന്നോട് മറു ചോദ്യം ചോദിച്ചപ്പോള്‍ കുട്ടികളും ഭര്‍്ത്താക്കന്മാരുമുള്ള എത്രയോ സ്ത്രീകള്‍ മാധ്യമ ലോകതുണ്ടല്ലോ എന്ന് ഞാന്‍് മറുചോദ്യവും ചോദിച്ചു . എന്നാല്‍ ആ സ്ത്രീകളുടെ ഭര്‍തൃ സ്നേഹത്തെ കുറിച്ച് ഇവര്‍ പ്രകടിപ്പിച്ച സന്ദേഹങ്ങള്‍ എന്നെ രോഷം കൊള്ളിച്ചു എന്ന് പറയേണ്ടതില്ലല്ലോ .സ്നേഹമുള്ള 'അമ്മ ജേര്‍ണലിസ്റ്റ്' ഞാന്‍ മാത്രമേ ഉള്ളൂ എന്ന ഒരു മുഖഭാവവും. നന്നായി തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എന്നുള്ള വാസ്തവ വിരുദ്ധമായ ഒരു മെയില്‍ ശുവനിസ്റ്റ് സോസ്സൈട്ടിയുടെ വിലാപം അതില്‍ ഒളിഞ്ഞു കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു . അതും ഈ പറയുന്നത് അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാകുമ്പോള്‍ വിഷയം ഗൌരവമേറിയതാകുന്നു . ന്യൂനപക്ഷ്നഗലോടുള്ള ഇവരുടെ സമീപനം സ്ത്രീശാക്തീകരണം എന്നീ ദൌത്യങ്ങില്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ഇവര്‍ എത്ര മാത്രം പരാജിതയാകം എന്ന ആശന്ക എന്റ്റെ മനസ്സില്‍ ഉടലെടുത്തു. ഗാര്‍ഹിക ജോലികളെ ഒരു ജോലിയായി കാണേണ്ട ആവശ്യമുണ്ടോ? പ്രത്യേകിച്ച് സ്ത്രീയും പുരുഷനും ഒരുമിച്ചു ഈ പ്രവൃത്തികള്‍ പങ്കു വച്ച് മുന്നോട്ടു പോകുമ്പോള്‍ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു . എന്നാല്‍ കുഞ്ഞിനു പനി വന്നു കരയുമ്പൊഴൊ ശാഠ്യം പിടിക്കുമ്പോഴോ അവിടെ ഫെമിനിസ്റ്റുകള്‍ എന്തൊക്കെ പറഞ്ഞാലും ഒരു പുരുഷന് ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളില്‍ പരിമിതി ഉണ്ടെന്നു പറഞ്ഞു കൊണ്ട് എന്നെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു .ഞാന്‍ നിശഃബ്ദയായി .

ഇതും മനസ്സില്‍ പേറി നടക്കുന്ന ഒരു ദിവസമാണ് അപ്രതീക്ഷിതമായി ജെ. ദേവികയും വിധു വിന്സേന്ടും വേദി പങ്കിടുന്ന ഒരു പരിപാടിയില്‍ കേള്വിക്കാരിയാകന്‍് ഇടയായത് . സംവാദങ്ങള്‍ എനിക്ക് ഉത്തരങ്ങള്‍ തന്നോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇല്ല . എന്നാല്‍ ആ വേദിയിലെ ഒരു പ്രത്യേക ഫ്രെയിം എന്റ്റെ ഉള്ളില്‍ ഉദിച്ച പല സാധാരണ ചോദ്യങ്ങള്‍ക്കുമുള്ള ഉറച്ച ഉത്തരമാണ് എനിക്ക് നല്‍കിയത് . ജെ ദേവിക സംസാരിക്കുമ്പോള്‍ വിധു വിന്സെന്ട് വേദിയിലിരിക്കുന്നു. കൂടെ കുഞ്ഞുമുണ്ട്‌. കുഞ്ഞിടക്ക് വളകിലുക്കുകയും അവിടെ ഓടി നടക്കുകയും ചെയുന്നു . അത്ബുധമെന്നു പറയട്ടെ കേള്‍വിക്കാരെ അഭിസംബോദന ചെയ്തു സംസാരിക്കുന്ന ദേവികക്ക് ഒരു തരത്തിലുള്ള ദിസ്ട്രാക്ഷനും ആ കുഞ്ഞിന്ടെ കളിചിരികള്‍ ഉണ്ടാക്കിയില്ല പകരം സംവാദത്തിനിടയില്‍ കുട്ടിയെ കളിപ്പിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത് .

"കുടുംബവും കുട്ടികളും ഞങ്ങള്‍ക്കുമുണ്ട്‌ . നല്ല വിദ്യാഭ്യാസത്തോടും സാമൂഹ്യ ബോധത്തോടും കൂടി അവര്‍ വളരുന്നു, ഞങ്ങളോടൊപ്പം കൂടുതല്‍ കാഴ്ചകള്‍ കണ്ടും വ്യതസ്തമായ അനുഭവങ്ങളിലൂടെയും. ഇവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ഞങ്ങള്‍ അമ്മ മാത്രമല്ല എന്ത് കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന ഒരു സുഹൃത്ത്‌ കൂടിയാണ്" . പറയാതെ പറഞ്ഞ ഈ വാക്കുകളാണ് ആ ഫ്രെയിം എനിക്ക് നല്‍കിയത് അതോടൊപ്പം തന്നെ എല്ലാ കുടുംബ വ്യവസ്ഥിതികളേയും യാഥാര്ത്ഥൃത്തോടെ സമീപിക്കുന്ന, നിലം തൊട്ടു സംസാരിക്കുന്ന, അസ്സല്‍ സ്ത്രീകളെ ഞാന്‍ ഇവരില്‍ കണ്ടു . സുഹൃത്തുക്കളെ നിങ്ങള്‍ ഞങള്‍ക്കാവേശഃമാണ്, ധൈര്യവും.....

Apr 20, 2010

പാര്‍ക്ക്‌ വിയ


ബീടോയെ ഞാന്‍ ആരാധിക്കുന്നില്ല. ആ കഥാപാത്രമായി തീരാന്‍ ശ്രമം നടത്തുന്നുമില്ല. പകരം ആ കഥാപാത്രത്തിന്റെ ആത്മാവില്‍ കുടികൊണ്ടു അതിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു . ഇത് പോലിപ്പിക്കലല്ല. സംവിധായകനും ശബ്ദ മിശ്രകനും സിനിമയില്‍ ഉടനീളം പ്രയോഗിച്ച നിശബ്ദതയാണു ഈ കഥാപാത്രതോട് തന്മയീഭാവം തോന്നിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ സിനിമ നമുക്ക് ഒരു വ്യത്യസ്ത കാഴ്ചയാവുന്നു . ഇങ്ങനെ വ്യത്യസ്ത കാഴ്ചയും കേള്‍വിയും അനുഭവവും പ്രദാനം ചെയ്യുന്ന സിനിമയാണ് എന്റിക് രേവീരോ സംവിധാനം ചെയ്ത പാര്‍ക്ക്‌ വിയ .

നിങ്ങള്‍ ഒരു നഗരവാസിയാനെന്ഗില്‍ ഈ സിനിമ പ്രദാനം ചെയ്യുന്ന ശാന്തതയും സ്വസ്ഥതയും നിങ്ങള്ക്കു ജീവിതത്തില്‍ ഒരിക്കലും ലഭിച്ചിട്ടുണ്ടാവില്ല . അത് നിങ്ങളെ ഒരു പക്ഷെ ഭ്രാന്തനാക്കാനു ഇടയുണ്ട് .

നമ്മള്‍ നമ്മളോട് ഏറ്റവും നന്നായി സംവദിക്കുന്നത് ശാന്തമായ ഒരു സ്ഥലത്ത് ഒറ്റക്കിരിക്കുംബോഴാണ് . വീട്ടിലിരിക്കുമ്പോള്‍ വീടിലുള്ള പല അചന്ജല വസ്തുക്കള്‍ കാഴ്ചകളായി നമ്മുടെ മുന്പിലുണ്ടാവാരുണ്ട് . എന്നാല്‍ ആ ഇടം നിബ്ദമാനെന്ഖില്‍ കാഴ്ച്ചക്ളൊടൊപ്പം തന്നെ ആന്തരിക സംവേദനം സാധ്യമാവുന്നു. ചുരുക്കി പറഞ്ഞാല്‍ നിബ്ദമായോരിടത്തെ കാഴ്ചകള്‍ ആന്തരിക സംവേദനത്തിന് (ഇന്ട്ര പേര്‍സണല്‍ കംമുനിക്കെഷന് ) ഒരു തടസ്സമാവില്ലെന്നര്‍ത്ഥം . ഒരു പക്ഷെ ആന്തരിക സംവേദനം ഏറ്റവും കൂടുതല്‍ പ്രേക്ഷകന് സാധ്യമായ ഒരു സിനിമയായിരിക്കാം പാര്‍ക്ക്‌ വിയ .

സിനിമയിലെ കേന്ദ്ര കഥാപാത്രം ജീവിക്കുന്നത് ഒരു ഒഴിഞ്ഞ ബംഗ്ലാവിലാണ് . ബംഗ്ലാവിന്റെ മേല്നോട്ടകാരനാന്നിദ്ദേഹമ് . പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ശബ്ദങ്ങളില്‍ നിന്ന് പൂര്‍ണമായും അകന്നു നിന്ന് ഒറ്റയ്ക്ക് കഴിയുന്നയാളാണു ബീട്ടോ. മൂന്നോ നാലോ ചെറിയ പ്രവൃത്തികളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ഒരു ദിവസം . അതുകൊണ്ട് തന്നെ ആ വളരെ നേര്‍ത്ത ചില ബ്ദങ്ങളുടെ സാന്നിദ്യമേ ഈ സിനിമ ആവശ്യപ്പെടുന്നുള്ളൂ .

രാവിലെ എഴുന്നേറ്റു ബീട്ടോ പല്ല് തേക്കുമ്പോള്‍ വായില്‍ അവശേഷിക്കുന്ന ടൂത്ത് പേസ്റ്റ് തുപ്പാന്‍ ഓരോ കാഴ്ചക്കാരനും മുതിരുകയാണ് . സിനിമ പ്രദാനം ചെയ്യുന്ന നിബ്ദത ആയിരിക്കാം സ്വന്തം അസ്തിത്വ ബോധം മറന്നു ബീട്ടോയുടെ കൂടെ സഞ്ചരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുനത് .

ഉന്തുവണ്ടിയില്‍ ഭക്ഷണവും പച്ചക്കറികളും വില്‍ക്കുന്നവരെ പോലും ഇത് വരെ സമീപിക്കാത്തവനാണ് ബീട്ടോ .ഏകാന്തതയ്ക്കും നിബ്ദതക്കും വേണ്ടി പരിസരത്തെ മരങ്ങളില്‍ നിന്നും പഴങ്ങള്‍ പറിച്ചു കഴിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോവുന്ന ഒരു കിഴവന്‍ . കാണാന്‍ ഒരു ചന്ദവുമില്ലാത്ത , പാട്ടോ , എന്തിനു , പേരിനു ബ്ദം പോലുമില്ലാത്ത ഒരു സിനിമ രണ്ടു മണിക്കൂര്‍ പ്രേക്ഷകനെ പിടിചിരുത്തുകയാണ് .

പൊടുന്നനെ ഒരു ദിവസം ബംഗ്ലാവിന്റെ ഉടമസ്ഥന്‍ അത് വില്‍ക്കാന്‍ തീരുമാനിക്കുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തിലേക്ക് തന്റെ കാറില്‍ സഞ്ചരിക്കുകയാണ് ബീട്ടോ .ചില്ല് ഗ്ലാസിട്ടു അടച്ച കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇരമ്പി വരുന്ന വാഹനങ്ങളുടെയും ഫാക്ടറി സൈറന്റെയും ബ്ദം ബീട്ടോയെക്കാലധികം പ്രേക്ഷകരെ അസ്വസ്തരാക്കുന്നുണ്ട് . സ്വാഭാവിക ബ്ദങ്ങള്‍ ബീട്ടോയെപ്പോലെ പ്രേക്ഷകനും കര്‍ണ്ണ കഠൊരമായി അനുഭവപ്പെടുകയാണ് . സിനിമ പ്രേക്ഷകനെ അമ്പതു മിനിട്ടിനുള്ളില്‍ മറ്റൊരു ബീട്ടോയാക്കി തീര്‍ക്കുകയായിരുന്നു . എങ്ങനെയെങ്കിലും ബീട്ടോയോടൊപ്പം ഓടി വന്നു കാറില്‍ കയറി കതകടച്ചു ബംഗ്ലാവിലേക്ക് മടങ്ങാന്‍ ഓരോ പ്രേക്ഷകനും വെപ്രാളപ്പെടുന്നു . ഇതാണ് സിനിമയിലെ ബ്ദ നിയന്ത്രണത്തിന്റെ മാസ്മരികത .

ബംഗ്ലാവിന്റെ താക്കോല്‍ ഉടമസ്ഥന് കൈമാറുന്ന ദിവസം ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി നഗരത്തിന്റെ ഭീകരമായ ബ്ദതിലേക്ക് നിസ്സഹായനായി ഇറങ്ങാന്‍ തയ്യാരാവുംബോഴാനു അദ്ദേഹത്തിന് മുന്‍പില്‍ ഉടമസ്ഥന്‍ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്നത് .

വം കോരാന്‍ കൈക്കോട്ടുമായി വീടിനകത്ത് നിന്നും എത്തുന്ന ബീട്ടോ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു ക്തിയില്‍വത്തിന്റെ തല തല്ലി തകര്‍ക്കുന്ന ബ്ദം മാത്രം സ്ക്രീനില്‍ ബാക്കി . അടുത്ത സീനില്‍ കാണുന്നത് ഒരു ജയിലും അവിടെ വീണ്ടും സന്തോഷവാനായി കഴിയുന്ന ബീട്ടോയെയുമാണ് .

സിനിമ അനുഭവിപ്പിച്ച നിബ്ദടയുടെ മഹാമാന്ദ്രികതക്കപ്പുറത്തു സമൂഹത്തില്‍ നിന്ന് വിടുതല്‍ വാങ്ങി സ്വയം തീര്‍ത്ത തുരുത്തുകളിലേക്ക് ഒതുങ്ങാന്‍ ശ്രമിക്കുന്ന ഏതോരാളിലും ഒരു കുറ്റവാളി വളരുന്നുണ്ടെന്ന ഒരു മഹത്തായ സന്ദേശം ഈ സിനിമ നല്‍കുന്നു .

Dec 26, 2009

പൊക്കിഷം അവശേഷിപ്പിച്ചത്‌


വൈകാരികമായി അലട്ടുന്ന സിനിമകളാണ്‌ ചേരന്‍ സിനിമയുടെ മുഖമുദ്ര. പൊക്കിഷവും ഇതില്‍ നിന്ന്‌ വ്യത്യസ്തമല്ല. എത്ര പറഞ്ഞാലും പുതുമ നിലനില്‍ക്കുന്ന പ്രണയവും കാത്തിരിപ്പും വിരഹവുമെല്ലാം ഒരുപോലെ ഹൃദയ സ്പര്‍ശിയായിത്തീരൂകയാണ്‌ പൊക്കിഷത്തില്‍. എഴുപതുകളിലെ പ്രണയത്തിണ്റ്റെ എക ആശയവിനിമയോപാധിയയ എഴുത്തുകളിലൂടെയാണ്‌ സിനിമ പുരോഗമിക്കുന്നതു.പാടിപ്പഴകിയ വിഷയത്തെ പ്രേക്ഷകര്‍ക്കു ഏറ്റെടുക്കാന്‍ കഴിഞ്ഞതു ആവിഷ്കാരത്തിലെ പുതുമകൊണ്ടാണ്‌.മാനവികതയിലൂന്നിയ മര്‍ക്ക്സിസത്തിണ്റ്റെ വഴികളിലൂടെ സഞ്ചരിക്കുന്നവനാണ്‌ സിനിമയിലെ പ്രധാന കഥപാത്രമായ ലെനിന്‍.തനിക്കു ചുറ്റുമുള്ളവരെ സഹായിക്കാനുള്ള മനോാഭാവം ലെനിനിലേപ്പൊഴും ഉയരുന്നതു ആശയത്തിണ്റ്റെ പിന്‍ബലത്തിലാണ്‌.നദീറയും ലെനിനും തമ്മിലുള്ള സൌഹാര്‍ദ്ധതിണ്റ്റെ വളര്‍ച്ച കത്തുകളിലൂടെയാണ്‌ സാക്ഷാത്കരിക്കുന്നത്‌.
എതൊരു സിനിമയുടെയും മുഖ്യ ഘടകങ്ങളില്‍ ഒന്നാണു ചമയം. ചമയത്തിലെ പാളിച്ചകള്‍ വൃദ്ധയായ നദീറ എന്ന കഥാപാത്രത്തെ ശക്തിപ്പെടുത്താന്‍ പദ്മപ്രിയ നടത്തിയ പരിശ്രമങ്ങളെ വ്യഥാവിലാക്കി എന്ന്‌ വേണം പറയാന്‍. ചുളിവുകളില്ലാത്ത ചുണ്ടുകളും പ്രായം തോന്നിപ്പിക്കാന്‍ മുഖത്തൂ നടത്തിയ പരീക്ഷണങ്ങളും വൃദ്ധയായ നദീറ എന്ന കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതില്‍ നിന്നും പ്രേക്ഷകനെ വിലക്കി.പ്രണയ ഗാനങ്ങളുടെ അനാവശ്യ ദൈര്‍ഘ്യം സിനിമയുടെ ഒഴുക്കിനെ ബാധിച്ച മറ്റൊരു പ്രധാന ഘടകമാണു. പ്രവചനീയമായ കഥ പ്രേക്ഷകരുടെ പ്രതീക്ഷകളുടെ നിറവും കെടുത്തി.എന്നാലും സിനിമയുടെ അവസാന രംഗങ്ങങ്ങളില്‍ നിന്നെന്തെല്ലാമോ അവര്‍ പ്രതീക്ഷിച്ചു കൊണ്ടേയിരുന്നു.
എത്ര കുട്ടികളുണ്ടു എന്ന ചോദ്യത്തിനോടു കണ്ണ്‌ നിറഞ്ഞുകൊണ്ടുഎനിക്കൊന്നും പറയാന്‍ കഴിയുന്നില്ലെന്ന നദീറയുടെ മറുപടിയില്‍ നിന്ന്‌ അവള്‍ അവിവാഹിതയായി ഇക്കാലമത്രയും കഴിയുകയായിരാന്നു എന്നു മനസ്സില്ലാക്കാന്‍ കഴിയാത്തവരാണു പ്രേക്ഷകര്‍ എന്നു ചേരന്‍ എന്തു കൊണ്ടു തെറ്റിദ്ധരിച്ചു എന്നതു അദ്ഭുതപെടുത്തുന്നു. ‘നിനക്കു വേണ്ടി വിവാഹം കഴിക്കാതെ എന്നെ നിന്നില്‍ നിന്നകറ്റിയ വീട്ടുകാരോടു പ്രതികാരം ചെയ്തുഎന്ന്‌ നദീറ ആത്മഗതമായി നല്‍കുന്ന വിശദീകരണം സിനിമയില്‍ നിന്നും അതിലുപരി ചേരനില്‍ നിന്നും പ്രതീക്ഷിച്ചില്ല എന്ന പരിഭവം അവശേഷിപിച്ചുകൊണ്ടാണു ഓരോ പ്രേക്ഷകനും തിയറ്ററില്‍ നിന്നിറങ്ങിയത്‌.എങ്കിലും മതബോധവും രാഷ്ട്രീയവും എത്രകാലത്തോളം പ്രണയത്തിനു വിലങ്ങു തടിയാകുമോ കാലത്തോളം സിനിമകളുടെ പ്രസക്തിയും ഏറിവരും എന്നു സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നു. പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ കലാസംവിധായകനായ വൈരബാലണ്റ്റെ സംഭാവന എടുതുപറയേണ്ടിയിരിക്കുന്നു.

ദി ബ്ലെസ്സിംഗ്




സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി കണ്ണു ദാനം ചെയ്ത അമ്മയുടെ കഥകളും മാതൃത്വത്തിണ്റ്റെ ധീരതയും നിര്‍വൃതിയുമെല്ലാം ഒട്ടേറെ സിനിമകളുടെ കഥകളൊ ഉപകഥകളൊ ആയിത്തീര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി സമൂഹം ഇച്ചിക്കുന്ന തരത്തിലുള്ള മാതൃഭാവം തണ്റ്റെ കുഞ്ഞിനൊടു പുലര്‍ത്താന്‍ കഴിയാത്ത മനോനിലയിലെത്തുന്ന കാതറീന്‍ എന്ന സ്ത്രീയുദെ കഥയാണുദി ബ്ളസ്സിംഗ്‌
അധികാര മനോഭാവം പുലര്‍ത്തുന്ന അമ്മയുടെ ആജ്ഞകള്‍ അനുസരണയൊടെ കേട്ടുവളര്‍ന്ന ഒരുപെണ്‍കുട്ടി തനിക്കു കുഞ്ഞുണ്ടാകുമ്പോള്‍ കുഞ്ഞിണ്റ്റെ ആഗ്രഹങ്ങള്‍ക്കൊത്തു ജീവിക്കാന്‍ നിര്‍ബന്ധിതയാവുകയാണ്‌.സ്വന്തം കുഞ്ഞിനോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത കാതറീന്‍ എന്ന അമ്മ ചുറ്റുമുള്ളവര്‍ക്കിടയില്‍ പാപിയായിത്തീരുകയാണു. കുഞ്ഞിണ്റ്റെ കരച്ചിലിനും തൂക്കക്കുറവിനും ഉത്തരവാദി താനെന്ന പാപിയായ അമ്മയാണെന്ന ബോധം അവളെ മനോവിഭ്രാന്തിയിലക്കു നയിക്കുന്നു. പിന്നീടു തണ്റ്റെ കുഞ്ഞിനെ വളര്‍ത്താന്‍ തണ്റ്റേതായ ഇടം കുടുംബത്തില്‍ വേണമെന്നു തണ്റ്റെ ഭര്‍ത്താവിനൊടും അമ്മയൊടും കലഹിച്ച്‌ വീടുവിട്ടുപോകാന്‍ ധൈര്യം കാണിക്കുന്നവളുമാണു കാതറീന്‍.
അമ്മയൊടുള്ള അടുപ്പകുറവും ഭര്‍ത്താവിണ്റ്റെ അസാന്നിധ്യവും കാതറീണ്റ്റെ ഉത്തരവാധിത്വം വര്‍ധിപ്പിക്കുന്നു. ആത്മസംഘര്‍ഷങ്ങളെല്ലാം കുഞ്ഞിനോടുള്ള വിപ്രതിപത്തിക്ക്‌ ആക്കം കൂട്ടുകയാണു ഫലത്തില്‍ ചെയ്യുന്നതു. എന്നാല്‍ നിസ്സഹായമായ തണ്റ്റെ അവസ്ഥയെ മനസ്സിലാക്കാന്‍ ശ്രമിക്കാതെനീ പാപിയാണു കുറ്റക്കാരിയാണുഎന്നു പറയാന്‍ മാത്രമെ ഭര്‍ത്താവിനും അമ്മയ്ക്കും ആകുന്നുള്ളൂ.
അമ്മയാകട്ടെ സഹോദരിയാകട്ടെ സ്വന്തമ്മായ ഇടം എവിടെ ഒരു വ്യക്തിക്കു ലഭിക്കുന്നോ അവിടെ അവള്‍ക്കു തണ്റ്റെ ഉതരവാദിത്വങ്ങല്‍ നിറവേറ്റാന്‍ സധിക്കും എന്നു തെളിയിച്ചു കൊണ്ടാണു സിനിമ അവസാനിക്കുന്നതു. അമ്മയെന്നും അച്ചനെന്നുമുള്ള വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ നിന്നു കൊണ്ടു ഉത്തരവാധിത്വം നിറവേറ്റണമെന്ന ചില ധാരണകളെ പൊളിച്ചെഴുതുന്ന സിനിമ കൂടിയാണുദി ബ്ളസ്സിംഗ്‌

Jan 1, 2009

ഓര്‍മ്മ(കവിത)

കറുത്ത ഓര്‍മ്മകളുടെ മറവിയും
ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലും
നീയാണ് .
ഓര്‍മ്മകളെ മറക്കാനും ,
മറവിയെ
ഓര്‍ത്തെടുക്കാനും
നീയെന്നെ പഠിപ്പിച്ചു .

ഓര്‍മ്മകളുടെ ഏറ്റുപറച്ചില്‍
നിന്‍റെ വാക്കുകളെ ഉണര്‍ത്തിയപ്പോള്‍
മറവിയുടെ നിശ്ശബ്ദത
എന്നെ കേട്ടിരിക്കാന്‍ നിന്നെ പ്രേരിപിച്ചു .

നിന്‍റെ സ്നേഹം കൈ കൊണ്ടതാനെന്റ്റെ
ആത്മാവ് .
ജീവിതം ,
നിന്‍റെ സ്നേഹത്തെ കടം കൊണ്ടതും .

Oct 27, 2008

പ്രേതം പ്രിയങ്ക(wrote this when i was in 9th std)

തറവാട്ടിലെ ഇരുട്ട് മുറിയായിരുന്നു സംഭവത്തിനു സാക്ഷി .ഇടനാഴികയായിരുന്നു രന്ടാമത്തെ സാക്ഷി .ചേരപ്രവേശിച്ച ക്രെഡിറ്റ് ഇടനാഴികയ്ക്കുന്ടെന്നു നീതുചേച്ചി പറയാറുണ്ട് .നടക്കാതെ ഓടിയാണ് ഇടനാഴികകടന്നു ഞാന്‍ അടുക്കളയിലേക്കു കടക്കാറ് .പേടിച്ചിട്ടൊന്നുമല്ല കേട്ടോ .അന്ന് ആദ്യമായാണ്‌
ഇടനാഴിക ഞാന്‍ നടന്നു കടക്കുന്നതു .കടക്കുന്നതിനിടയില്‍ ഇരുട്ടുള്ള മുറിയില്‍ നിന്നു ഞാന്‍ അനക്കംകേട്ടു.ധൈര്യം സര്‍വവും സംഭരിച്ച് മുറിയിലേക്ക് എത്തി നോക്കി .പെട്ടെന്നാണ് അത് സംഭവിച്ചത് .കറുത്തചാണകം തേച്ച മുഖമുള്ള ഒരു വികൃത രൂപം വെളുത്ത പല്ലുകള്‍ കാട്ടി ഇളുത്തി കൊണ്ടു എന്‍റെ മുറിയിലേക്ക്വന്നു .
അയ്യോ അമ്മേ അച്ഛാ " എന്ന് വിളിച്ചു കൊണ്ടു ഞാന്‍ അടുക്കളയിലേക്കു ഓടി .എന്നാല്‍ അടുക്കളയില്‍അമ്മയില്ല .എന്താ എന്താ " എന്ന് ചോദിച്ചു കൊണ്ടു അച്ഛന്‍ എന്‍റെ അടുക്കലേക്കു വന്നു (എന്താ മോളെഎന്നൊന്നും ചോദിച്ചില്ല ,അത് വേറെ കാര്യം ).അച്ച് അച്ഛാ അവിടെ നടുമുറിയില്‍ "എന്ന് ഞാന്‍ വിക്കി വിക്കിപറഞ്ഞു .അച്ഛന്‍ വേഗം ഇടനാഴികയിലേക്ക് വന്നു .അപ്പോഴുണ്ട് കറുത്ത മുഖത്തേക്ക് ആകെയുള്ള വെളുത്തസാധനമായ വെള്ള പല്ലു കാണിച്ചു അമ്മ ചിരിക്കുന്നു .
പിന്നെയല്ലേ കാര്യം പിടികിട്ടിയത് .ഞാന്‍ കണ്ടത് അമ്മയെ ആയിരുന്നെന്നും പ്രിയന്ക തെച്ചുപിടിപ്പിചിട്ടാണ് സുന്ദരമായ മുഖം കൊണ്ടു അമ്മ നടുമുരിയില്‍ വന്നു നിന്നതെന്നും എല്ലാം ..
അച്ഛന്റെ വായില്‍ നിന്നും അമ്മക്ക് കണക്കിന് കേട്ടു .പ്രിയന്ക തേക്കലും അവിടെ അവസാനിച്ചു .
പ്രിയന്ക കുപ്പി ഇപ്പോഴും ഞങ്ങളുടെ വീട്ടിലെ അലമാരിപുറത്തു അടുത്തയാളെ പേടിപ്പിക്കാന്‍ മാറാലയുംപിടിച്ചു കാത്തിരിക്കുന്നു .

അന്ന് പിണങ്ങി എഴുന്നീട്ടപ്പോള്‍

കൂട്ടുകാരി
ജമന്തിപ്പൂ നീട്ടി.
പലവട്ടം
ഞാന്‍ വാങ്ങാന്‍ മറന്നപ്പോള്‍
പൂന്തോട്ടത്തിനു പിന്നില്‍
അവള്‍ കരഞ്ഞു പോയി.
പൂന്കാവനം
ചതുമാലച്ചതാണ് ഞാന്‍ കണ്ടത്
ജമന്തിപ്പൂ തന്ന കൂട്ടുകാരി
നേരിയ കണ്ണുകള്‍.
പൂക്കാലം മുഴുവനും
പിന്നെയും തരാമെന്നു
അവളെനിക്ക് മാപ്പു തന്നു
ഹസന്‍
മാര്‍ച്ച് ൩൧ 2004