പുരാണങ്ങളേക്കാളും ഐതിഹ്യങ്ങളെക്കാളും ചരിത്രത്തില്‍ വിശ്വസമാര്‍പ്പിക്കുന്നവന്‍ യുക്തിവാദിയാകുന്നു.അതേ സമയം പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ യുക്തിവാദികള്‍ ചരിത്രകാരന്മാരായിത്തീരുകയും ചെയ്യുന്നു . ക്രിസ്തു മത അധ്യക്ഷന്മാരും ഭക്തന്മാരും സെന്‍റ് തോമസിന്‍റെ കേരള പ്രവേശന കഥയെ അന്ഗീകൃതമായ ഒരു ചരിത്ര വസ്തുത ആയി കണക്കാക്കുന്നു.ആ നിലക്ക് അത് ശരിയാണോ എന്ന് ചരിത്രദൃഷ്ട്യാ പരിശോധിക്കേണ്ട ചുമതല ഏറ്റെടുത്തു കൊണ്ടു, കൃത്യവും ശ്രാസ്ത്രീയവുമ് ആഴത്തിലുള്ളതുമായ പഠനം നടത്തിയ വ്യക്തിയാണ് ജോസഫ് ഇടമറുക്.അദ്ദേഹം എഴുതിയ പുസ്തകമാണ് "സെന്‍റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല".പുതുതലമുറക്ക്, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് തലമുറക്കായി ഈ ചരിത്രകാരനെ പരിചയപ്പെടുത്തുന്ന ദൗത്യം ഞാന്‍ ഏറ്റെടുക്കുകയാണ് .
ക്രിസ്തുവിന്‍റെ പ്രധാന ശിഷ്യന്‍്മാര്‍് നടത്തിയ മത പ്രചാരണത്തിന്‍റെ കഥയെന്ന വിശ്വാസത്തിലാണ് 'അപോസ്തല പ്രവൃത്തികള്‍' എന്ന പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.ശിഷ്യന്മാരുടെ കൂട്ടത്തില്‍ ഒരു തോമസിനെ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ഠെങ്കിലും ഈ തോമസ് എവിടെയെങ്കിലും മതപ്രചാരണം നടത്തിയതായി അതില്‍ പറയുന്നില്ല.റോമന്‍ കാത്തോലിക്കരും പാശ്ചാത്യര്‍ മിക്കവാറും സെന്‍റ്തോമസിന്‍റെ കേരളത്തിലെ മത പ്രചാരണ കഥ നിഷേധിക്കുന്നവരാണ്.റോമന്‍ കാത്തോലിക്ക സഭ ഔദ്യോഗികമായി സെന്‍റ് തോമസ് കേരളത്തില്‍ വന്നു എന്ന് സമ്മതിക്കുന്നില്ല എന്ന്,ആറാമന്‍ മാര്‍പ്പാപയുടെ പ്രസംഗമുദ്ധരിച്ചു ഇടമറുക് പുസ്തകത്തില്‍പറയുന്നുണ്ട് .ഭൂമിശാസ്ത്ര വിജ്ഞാനമില്ലാത്തവന്റെ പുലഭ്യങ്ങളാണ് സെന്‍റ് തോമസിനെ കുറിച്ചുള്ള വിവിധ കൃതികളിലും എഴുതപ്പെട്ടിട്ടുള്ളതെന്നു എഴുത്തുകാരന്‍ ഓരോ കഥയും പ്രത്യേകം പരാമര്ശിഛു വിശദീകരിക്കുന്നുമുണ്ട് പുസ്തകത്തില്‍.അതിലൊന്നാണ് താഴെ കൊടുക്കുന്നത്.
കേരളം സന്ദര്‍ശിച്ച 'സെന്‍റ് തോമസ് കഥക്ക്' ഒരു നിലനില്പുമില്ലാത്ത സാഹചര്യത്തില്‍ ആ കഥക്ക് പിന്നിലെ ഉദ്ദേശഃമെന്തെന്നും ലേഖകന്‍ വിശദീകരിക്കുന്നുണ്ട്.പോര്‍ച്ചുഗീസ് സാമ്രാജ്യം ഇന്ത്യയിലും ചൈനയിലും അമേരിക്കയിലും അടിച്ചേല്പ്പിക്കുന്നതിനും അതുവഴി ചൂഷണവും കൊള്ളയും നടത്തുന്നതിനും വേണ്ടി അവര്‍ മെനഞ്ഞെടുത്തതാണ് സെന്‍റ് തോമസ് കഥയെന്നാണ് ഇടമറുകിന്‍റെ നിരീക്ഷണം. കേരളത്തിലെ നാട്ടു ക്രിസ്ത്യാനികളെ ഭരണത്തില്‍ കൊണ്ട് വരാനുള്ള രാഷ്ട്രീയാന്തരീക്ഷം ഈ കഥ സൃഷ്ടിക്കുന്നുണ്ട്.ലോകം ചുറ്റിയിരുന്ന പോര്ച്ചുഗീസുകാര്‍ക്ക് യുദ്ധം ചെയ്യാനും കച്ചവടം നടത്താനും, നന്നായി അറിയാമായിരുന്നെന്നും ഇടമറുക് പറയുന്നു.
ഇടമറുകിന്‍റെ 'തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല' എന്ന ഈ പുസ്തകത്തെ പഠിച്ചെങ്കിലും വിശ്വസിച്ചെങ്കിലും ഒരു പള്ളി കാണുമ്പോള്‍ സെന്‍റ് തോമസിന്‍റെ ഒരു ചിത്രം കാണുമ്പോള്‍ അറിയാതെ പ്രാര്ത്തിച്ച്ചു പോകും .നൂറ്റാണ്ടുകളായി നടക്കുന്ന "കണ്ടീഷനിംഗ് " എന്ന പ്രക്രിയയുടെ ഫലം ഈ ഇരുപത്തിമൂന്നുകാരിയില്‍ കാണാതിരിക്കുമോ?. ഇടമറുകെന്ന ആ പണ്ഡിതന്റെ പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു. ശരിയായ അറിവ് ഇത്തരത്തിലുള്ള ഏതു "കണ്ടീഷനിംഗിനേയും" തകര്‍ക്കാന്‍ ഉതകുന്നതായിരിക്കുമെന്നു സമാശ്വസിക്കുകയും ചെയ്യുന്നു ഞാന്‍.

%5B1%5D.jpg)
